ഇനി 'ആശാന്‍'ന്റെ വരവാണ്; കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ്, ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
ഇനി 'ആശാന്‍'ന്റെ വരവാണ്; കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ്, ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th October 2025, 4:48 pm

അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കുന്ന ആശാന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ദ്രസിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

രോമാഞ്ചത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ആശാന്‍. ഗപ്പി, അമ്പിളി എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി സംവിധായകനാണ് ജോണ്‍ പോള്‍ ജോര്‍ജ്. അനൗണ്‍സ്‌മെന്റ് മുതല്‍ ആശാന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍.

ഹാസ്യ വേഷങ്ങളില്‍ നിന്ന് സീരിയസ് റോളുകളിലേക്കുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ആശാനില്‍ ഒരു വ്യത്യസ്തമായ വേഷമാകും അദ്ദേഹം കൈകാര്യം ചെയ്യുക എന്ന സൂചന പോസ്റ്റര്‍ നല്‍കുന്നുണ്.

അതേസമയം ആദ്യ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ജോണ്‍ പോള്‍ ജോര്‍ജ് ആശാനുമായി എത്തുന്നതെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേര്‍ന്ന ഡ്രാമഡി വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. പൂര്‍ണ്ണമായും നര്‍മ്മത്തില്‍ പൊതിഞ്ഞ ചിത്രമാകും ആശാനെന്നുംസൂചനകളുണ്ട്.

നേരത്തെ ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, അബിന്‍ ബിനോ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. നൂറ്റമ്പതോളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

വിമല്‍ ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് കിരണ്‍ ദാസാണ്. വിനായക് ശശികുമാര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുക ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ്.

Content highlight: John Paul George’s character poster of Indrans in the film Aashan is out