കേരളം 'മോഡി ഫൈഡ്' ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; ജോണ്‍ എബ്രഹാം
national news
കേരളം 'മോഡി ഫൈഡ്' ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; ജോണ്‍ എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 11:16 pm

കേരളം ‘മോഡി ഫൈഡ്’ ആകാത്തത് കേരളത്തിന്റെ സൗന്ദര്യം കൊണ്ടാണെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ പ്രകാശനച്ചടങ്ങിനിടെ താരം പറഞ്ഞ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ പത്ത് മീറ്റര്‍ അകലത്തില്‍ അമ്പലവും മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും കാണാം. അവയെല്ലാം സമാധാനത്തില്‍ നിലനില്‍ക്കുന്നു. ലോകം മുഴുവന്‍ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതക്കും ഉദാഹരണമായി നിലനില്‍ക്കും. പാതി മലയാളിയായ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോ മരിച്ച സമയത്ത് കേരളത്തില്‍ ദുഖാചരണം ഉണ്ടായിട്ടുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും താരം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം’ ജോണ്‍ പറഞ്ഞു.

മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

,