കോഴിക്കോട് ജോണ്‍ അബ്രഹാം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള'; എന്‍ട്രികള്‍ ക്ഷണിച്ചു
Malayalam Cinema
കോഴിക്കോട് ജോണ്‍ അബ്രഹാം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള'; എന്‍ട്രികള്‍ ക്ഷണിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th November 2019, 6:54 pm

കോഴിക്കോട്: വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ നാമധേയത്തില്‍ കാണികള്‍ തന്നെ വിധികര്‍ത്താക്കളാകുന്ന ”ജോണ്‍ അബ്രഹാം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള’ സംഘടിപ്പിക്കുന്നു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവം ഡിസംബര്‍ 13, 14, 15 തിയ്യതികളില്‍ കോഴിക്കോട് നടക്കും. ആര്‍ട് ഗാലറിയും കൃഷ്ണന്‍ മേനോന്‍ മ്യൂസിയവുമാണ് പ്രധാന വേദികള്‍.

മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകള്‍ അയക്കേണ്ട അവസാന തിയ്യതി നവംബര്‍ 24 ആണ്. മികച്ച ചിത്രം, സംവിധായകന്‍, അഭിനേതാവ് എന്നിവയ്ക്കാണ് പുരസ്‌ക്കാരം നല്‍കുക.

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ഫലകവും, സംവിധായകന്‍, അഭിനേകാവ് എന്നീ വിഭാഗത്തിന് 25000 രൂപയും ഫലകവുമാണ് പുരസ്‌കാരം.  www.jaisff.com  എന്ന വെബ്‌സൈറ്റില്‍ മേളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

Doolnews Video