2026 ടി – 20 ലോകകപ്പില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്.
2026 ടി – 20 ലോകകപ്പില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്.
മൂന്ന് പന്തില്‍ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖാനും രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത ശദാബ് ഖാനുമാണ് ക്രീസിലുള്ളത്. സാഹിബ്സാദ ഫര്‍ഹാന്‍ (45 പന്തില്‍ 63), ഫാഖാര്‍ സമാന്‍ (16 പന്തില്‍ 25), ബാബര്‍ അസം (24 പന്തില്‍ 25), സയീം അയൂബ് (ഏഴ് പന്തില്‍ ഏഴ്), സല്‍മാന്‍ അലി ആഘ (ആറ് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

ജോഫ്ര ആർച്ചർ. Photo: England Cricket/x.com
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് ജോഫ്ര ആര്‍ച്ചറാണ്. സയീമിനെ പുറത്താക്കിയാണ് താരം പാകിസ്ഥാന് മേല്‍ ആദ്യ പ്രഹരമേല്പിച്ചത്. പാക് സ്‌കോര്‍ 14ല്‍ നില്‍ക്കെ മൂന്നാം ഓവറിലായിരുന്നു ഈ വിക്കറ്റ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ആര്‍ച്ചര്‍ സ്വന്തമാക്കി. ടി – 20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ പവര്‍പ്ലേയില്‍ ഏറ്റവും വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാകാനാണ് ഇംഗ്ലണ്ട് പേസര്‍ക്ക് സാധിച്ചത്. എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരത്തിന്റെ ഈ നേട്ടം.
ആര്‍ച്ചര്‍ക്കൊപ്പം മറ്റ് രണ്ട് താരങ്ങള്‍ കൂടി ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ട്. സിംബാബ്‌വെ താരം ബ്ലെസിങ് മുസറബാനിയും അഫ്ഗാന്‍ താരം നവീന്‍ ഉല്‍ ഹഖുമാണ് താരത്തിന് ഒപ്പം ഈ സ്ഥാനം പങ്കിടുന്നവര്‍.
(താരം – ടീം – എഡിഷന്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഫസല്‍ഹഖ് ഫാറൂഖി – അഫ്ഗാനിസ്ഥാന്‍ – 2024 – 10
ഡിര്‍ക് നാനെസ് – ഓസ്‌ട്രേലിയ – 2010 – 10
ജോഫ്ര ആര്‍ച്ചര്‍ – ഇംഗ്ലണ്ട് – 2026 – 8
ബ്ലെസിങ് മുസറബാനി – സിംബാബ്‌വെ – 2022 – 8
നവീന്‍ ഉല്‍ ഹഖ് – അഫ്ഗാനിസ്ഥാന്‍ – 2024 – 8
മത്സരത്തില്‍ ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ക്ക് പുറമെ ജെയ്മി ഒവേര്‍ട്ടണും ലിയാം ഡോസണും ആദില്‍ റഷീദും വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒവേര്‍ട്ടണ്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡോസണും ആദില്‍ റഷീദും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
Content Highlight: Jofra Archer became the second most wicket taker in powerplay in a single edition of T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ