ക്യാപ്റ്റനെയടക്കം പുറത്താക്കി; ഇംഗ്ലണ്ടിന്റെ താത്കാലിക നായകനായി ജോ റൂട്ട്!
Cricket
ക്യാപ്റ്റനെയടക്കം പുറത്താക്കി; ഇംഗ്ലണ്ടിന്റെ താത്കാലിക നായകനായി ജോ റൂട്ട്!
ശ്രീരാഗ് പാറക്കല്‍
Wednesday, 10th June 2026, 8:25 pm

ന്യൂസിലാന്‍ഡിനെതിരെ ജൂണ്‍ 17ന് ഓവലില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും പേസര്‍ ഗസ് ആറ്റ്കിന്‍സണേയും പുറത്താക്കി. പകരം താത്കാലിക നായക സ്ഥാനം ഏറ്റെടുത്തത് സൂപ്പര്‍ താരം ജോ റൂട്ടാണ്.

പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഗസ് ആറ്റ്കിന്‍സണും നിശാപാര്‍ട്ടിക്ക് പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിയെടുത്തത്.

ഇരുവര്‍ക്കും പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോര്‍ദാന്‍ കോക്‌സും പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമില്‍ ഇടം നേടി. നേരത്തെ ഐ.പി.എല്‍ മത്സരങ്ങളുടെ പശ്ചാതലത്തില്‍ ആര്‍ച്ചറിന് ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 115 റണ്‍സിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ 113ലും പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ ത്രീ ലയണ്‍സ് 226 റണ്‍സ് നേടിയപ്പോള്‍ കിവികള്‍ക്ക് 138 റണ്‍സ് മാത്രമാണ് നേടാനായത്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പുതിയ സ്‌ക്വാഡ്

ജോ റൂട്ട് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, സോണി ബേക്കര്‍, ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ജോര്‍ദാന്‍ കോക്‌സ്, ബെന്‍ ഡക്കറ്റ്, മാത്യു ഫിഷര്‍, എമിലിയോ ഗേ, ജെയിംസ് റെവ്, ഒല്ലി റോബിന്‍സണ്‍, ജെയ്മി സ്മിത്ത്, ജോഷ് ടങ്

Content Highlight: Joe Root named England captain for second Test against New Zealand

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ