മെഡിക്കല്‍ എന്‍ട്രെന്‍സ് പാസായില്ലെങ്കി തളരരുത്; മെഡിക്കല്‍ ഫീല്‍ഡുകളില്‍ അവസരങ്ങള്‍ ഏറെ
Kerala News
മെഡിക്കല്‍ എന്‍ട്രെന്‍സ് പാസായില്ലെങ്കി തളരരുത്; മെഡിക്കല്‍ ഫീല്‍ഡുകളില്‍ അവസരങ്ങള്‍ ഏറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 2:54 pm

കോഴിക്കോട്: ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ പൊതുവെ പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കുള്ളതാണ്. കൊല്ല പരീക്ഷകള്‍ക്ക് പുറമേ പ്രവേശന പരീക്ഷകളും വരും മാസങ്ങളില്‍ നടക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മെഡിക്കല്‍ എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷകള്‍. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ന്നമുടെ മെഡിക്കല്‍ കോളജുകള്‍ക്ക് കഴിയില്ല. എന്ന് കരുതി നിങ്ങളുടെ ആഗ്രഹങ്ങള്‍ മറന്നു കളയാന്‍ പോവുകയാണൊ?

അത് വേണ്ട, ആരോഗ്യ അനുബന്ധ മേഖലയില്‍ അനവധി കോഴ്സുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതില്‍ ചിലത കോഴ്സുകള്‍ പരിചയപ്പെടാം.

1.ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തളജി
നാല് വര്‍ഷ കോഴ്സാണ് ബി.എ.എസ്.എല്‍.പി. ലിംഗ്വിസ്റ്റിക്സ്, എക്കൗസ്റ്റിക്ക്സ്, സൈക്കോളജി, ഇലക്‌ട്രോണിക്‌സ് എന്നിവയാണ് പ്രധാന വിഷയങ്ങള്‍. സംസാരത്തിനും കേള്‍വിക്കും ബുദ്ധിമുട്ടുന്നവര്‍ക്കുള്ള സേവനങ്ങളാണ് ഈ പ്രൊഫഷനില്‍ നല്‍കേണ്ടത്.

Also Read:  റഫാലില്‍ ഒപ്പ് വെക്കുന്ന കാര്യം പത്തു ദിവസം മുമ്പ് എങ്ങനെ അമ്പാനി അറിഞ്ഞു; ഇമെയില്‍ പുറത്തുവിട്ട് രാഹുല്‍

2.ഫിസിയോ തെറാപ്പി
മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്സായും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സായും ഫിസിയോതെറാപ്പി പഠിക്കാം.

3.ജെനറ്റിക് എഞ്ചിനീയറിങ്ങ്
മൂന്ന് വര്‍ഷത്തെ ബി.എസ്.സി ജെനറ്റിക് സയന്‍സ് എന്ന കോഴ്സും 4 വര്‍ശത്തെ ബി.ടെക് ജെനറ്റിക് എഞ്ചിനീയറിങ്ങ് എന്ന കേഴ്സും ഈ മേഖലയില്‍ ചെയ്യാം. മൈക്രോബയോളജി, സെല്‍ ബയോളജി , ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനമാക്കിയായിരിക്കും കോഴ്സ്. പഠനെ കഴിഞ്ഞാല്‍ ഫാര്‍മസി മേഖലയിലും എഞ്ചിനീയറിങ്ങ് മേഖലയിലും , റിസേര്‍ച്ച് സെന്ററുകളിലും ജോലി ലഭിക്കും.

4.ബയോടെക്നോളജി
ബയോളജി, ബയോ ഇന്‍ഫോമാസ്റ്റിക്സ് , ഇമ്മ്യൂണോളജി, കെമിസ്ട്രി തുടങ്ങി കോണ്‍സെപ്റ്റുകളാണ് ബയോടെക്നോളജിയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്.

5.ബി.ഫാം
നാല് വര്‍ഷത്തെ ബിരുധമാണ് ബി.ഫാം എന്നറിയപ്പെടുന്ന ബാച്ചിലര്‍ ഓഫ് ഫാര്‍മസി. ജനറലായി പറഞ്ഞാല്‍ മരുന്നുകളെ കുറിച്ചുള്ള പഠനമാണ് ഫാര്‍മസി.

6.ഒപ്ടോമെട്രി
കണ്ണും, കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കുകയാണ് ഒപടോമെട്രിസ്റ്റ് ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെയും നാല് വര്‍ഷത്തെയും ബിരുധ കോഴ്സുകള്‍ ഓപ്ടോമെട്രിയില്‍ ചെയ്യാവുന്നതാണ്. ഇത് കൂടാതെ എം.എസ്.സി ഒപ്ടോമെട്രിയും ചെയ്യാവുന്നതാണ്.

7. നൂട്രീഷ്യന്‍ കോഴ്സ്
ഡിപ്ലോമയായും ബിരുധമായും ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റ് കോഴ്സുകള്‍ ചെയ്യാന്‍ സാധിക്കും.