ജെ.എന്‍.യു ആക്രമണം; പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്ന് എ.ബി.വി.പി നേതാവ് കോമള്‍ ശര്‍മ്മ; സംഭവം നടക്കുമ്പോള്‍ കോമളിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ്
national news
ജെ.എന്‍.യു ആക്രമണം; പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്ന് എ.ബി.വി.പി നേതാവ് കോമള്‍ ശര്‍മ്മ; സംഭവം നടക്കുമ്പോള്‍ കോമളിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 5:18 pm

ന്യൂദല്‍ഹി: ജെ.എന്‍.യു ആക്രമണത്തില്‍ പ്രതിയായി പൊലീസ് കണ്ടെത്തിയ കോമള്‍ ശര്‍മ്മ ദേശീയ വനിത കമ്മീഷന് പരാതി നല്‍കി. അക്രമങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്നാണ് കോമള്‍ ശര്‍മ്മയുടെ വാദം.

ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയവരില്‍ ഒരാള്‍ എ.ബി.വി.പി നേതാവ് കോമള്‍ ശര്‍മ്മയാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശര്‍മ്മയുടെ ഫോണ്‍ സംഭവം നടക്കുന്ന ദിവസം സ്വിച്ച്ഓഫ് ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് വനിതാ കമ്മീഷന് മുന്നില്‍ കോമള്‍ ശര്‍മ്മ പരാതിയുമായി എത്തിയത്.

ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാമ്പസില്‍ വെച്ച് നടന്ന എ.ബി.വി.പി ആക്രമണത്തില്‍ മുഖം മൂടി ധരിച്ച് കയ്യില്‍ ഇരുമ്പുവടിയുമായി നില്‍ക്കുന്നത് കോമ്മള്‍ ശര്‍മ്മയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

“മുഖം മൂടി ധരിച്ച യുവതി കോമള്‍ ശര്‍മ്മയാണ്. അന്വേഷണത്തോട് സഹകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്”. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഒമ്പത് പേര്‍ക്കും പൊലീസ് നോട്ടീസ് അയച്ചു.