'ഡാര്‍ജിലിങ് ചായ കുടിക്കൂ; ദുരിതബാധിതര്‍ക്ക് പൈസ നല്‍കൂ' കേരളത്തിനായി ചായവിറ്റ് ഗൂര്‍ഖ വിദ്യാര്‍ത്ഥികള്‍
Kerala Flood
'ഡാര്‍ജിലിങ് ചായ കുടിക്കൂ; ദുരിതബാധിതര്‍ക്ക് പൈസ നല്‍കൂ' കേരളത്തിനായി ചായവിറ്റ് ഗൂര്‍ഖ വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 12:02 pm

 

ന്യൂദില്ലി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മലയാളികളെ സഹായിക്കുന്നതിനായി ജെ.എന്‍.യു ക്യാമ്പസില്‍ ചായക്കച്ചവടവുമായി ഗൂര്‍ഖ വിദ്യാര്‍ത്ഥികള്‍. ഓഗസ്റ്റ് 25, 26 ദിവസങ്ങളിലാണ് ഇവര്‍ കേരളത്തിലെ ദുരിതബാധിതരായവരെ സഹായിക്കുന്നതിനായ് മുന്നിട്ടിറങ്ങിയത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ജീവിത സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിലാണ് കേരളത്തിനായും രണ്ട് ദിവസം ഇവര്‍ മാറ്റിവച്ചത്.

Also Read:ഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം; പ്രതികള്‍ പരസ്പരം ആയുധങ്ങള്‍ കൈമാറി

ഡാര്‍ജിലിങ് ചായ രുചിച്ച് കേരളത്തിലെ ദുരിതബാധിതര്‍ക്കായ് തങ്ങള്‍ നീക്കി വയ്ക്കുന്ന തുക കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കട്ടന്‍ ചായയും, പാല്‍ ചായയും സമരകേന്ദ്രമായ സബര്‍മതി ധാവയില്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കൂടാതെ നേപ്പാളി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള സമരഗാനങ്ങളും നാടോടിപാട്ടുകളുമായി സബര്‍മതി ധാവയില്‍ ഈ സംഘം സജ്ജീവമാണ്.