തമിഴ്-മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ തന്നെ വലിയ കാത്തിരിപ്പാണ് സീനിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യയുടെ മറ്റൊരു മാസ് ആക്ഷന്‍ ചിത്രം കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.
ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നതെങ്കിലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്ന് കാണാം. നസ്രിയ നസീം, നസ്ലെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. നവംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സീന്‍. Photo: X.com
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സീനിന്റെ കഥ പറഞ്ഞപ്പോള്‍ സൂര്യ കാണിച്ച ആവേശത്തെ കുറിച്ച് ജിത്തു മാധവന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആവേശത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇതേ ആവേശമായിരുന്നു ഫഹദ് ഫാസില്‍ കാണിച്ചതെന്നും അ്‌ദ്ദേഹം പറഞ്ഞു.
‘ആവേശത്തിന്റെ കഥ ഫഹദ് സാറിനോട് വിവരിക്കുമ്പോള്‍ എന്റെ കൈവശം കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തിരക്കഥ ഉണ്ടായിരുന്നില്ല. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഉടന്‍ തന്നെ, അദ്ദേഹം ആ കഥാപാത്രമായി മാറുകയായിരുന്നു. ‘ഇത്രയും തീവ്രമായി ഞാന്‍ മുമ്പ് അഭിനയിച്ചിട്ടില്ല. ഇതൊരു പുതിയ അനുഭവമാണ്, ഏതാണ്ട് എന്റെ ആദ്യ സിനിമ ചെയ്യുന്നത് പോലെ തോന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വേഷം അവതരിപ്പിക്കുന്നത് അദ്ദേഹം വളരെയധികം ആസ്വദിക്കുകയും ചെയ്തു.

Photo: Ott Play
കഥ ബെംഗളൂരു പശ്ചാത്തലത്തിലുള്ളതായതുകൊണ്ട്, കന്നഡയില്‍ സംസാരിച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ മനസ് വായിച്ചറിഞ്ഞതുപോലെ, അദ്ദേഹം സ്വയം കന്നഡയില്‍ സംസാരിക്കാന്‍ തുടങ്ങി. സിനിമയോട് അത്രയേറെ അഭിനിവേശമുള്ള വ്യക്തിയാണ് അദ്ദേഹം. ഇത്രയും സമര്‍പ്പണബോധം ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. സൂര്യ സാറും ആ രംഗത്തിന്റെ ലോകത്തേക്ക് പൂര്‍ണ്ണമായും ലയിച്ചുചേരുകയും, എന്നോടൊപ്പം അതേ തീവ്രതയോടെ അഭിനയിക്കുകയും ചെയ്തു,’ ജിത്തു മാധവന്‍ പറഞ്ഞു.
Content Highlight: Jithu Madhavan talks about Suriya and Fahad Faasil
