'നിലാ കായും വെളിച്ചം' സിനിമയില്‍ വര്‍ക്ക് ആകുമോ എന്ന് സംശയമുണ്ടായിരുന്നു: അത് പ്രധാന ടൂള്‍: ജിതിന്‍ കെ.ജോസ്
Malayalam Cinema
'നിലാ കായും വെളിച്ചം' സിനിമയില്‍ വര്‍ക്ക് ആകുമോ എന്ന് സംശയമുണ്ടായിരുന്നു: അത് പ്രധാന ടൂള്‍: ജിതിന്‍ കെ.ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 4:18 pm

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ മുന്നേറുകയാണ് മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കളങ്കാവല്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തെ കുറിച്ച് എല്ലാ കോണുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് വരുന്നത്.

കളങ്കാവല്‍ / Theatrical poster

സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് നിലാ കായും വെളിച്ചം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ നിലാ കായും വെളിച്ചമെന്ന പാട്ടിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍. നിലാ കായും വെളിച്ചം എന്ന ഗാനം കളങ്കാവലിലെ വളരെ പ്രധാനപ്പെട്ട ഒരു ടൂളാണെന്ന് അദ്ദേഹം പറയുന്നു.

‘അത് കൃത്യമായിട്ട് ആളുകളില്‍ എസ്റ്റാബ്ലിഷ് ആകണമായിരുന്നു. സിനിമയില്‍ ഒരു പര്‍ട്ടികുലര്‍ മൊമെന്റില്‍ വെച്ച് ഭയങ്കരമായി ഒരു റെവലൂഷന്‍ നടത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ടൂളാണ് നിലാ കായും വെളിച്ചം എന്ന ഗാനം. ആ പാട്ട് സിനിമയില്‍ പ്ലേസ് ചെയ്യുന്ന മൊമെന്റ് അത്രയും ക്രൂഷ്യലാണ്. അത്രയും പ്രാധാന്യം ഉണ്ട്.

തമിഴ് വിന്റേജ് പാട്ടുകള്‍ ഒരുപാട് കേള്‍ക്കുന്നയാളാണ് ആ കഥാപാത്രം. ആ ഒരു സ്വഭാവം ഈ പാട്ടിനുണ്ട്, പിന്നെ ചില പ്രത്യേക സമയത്ത് അയാള്‍ കൂടുതല്‍ കേള്‍ക്കുന്നത് ഈ പാട്ടാണ്. കഥാപാത്രം ആ പാട്ട് കേള്‍ക്കുന്ന സാഹചര്യങ്ങളില്‍ ഒരു പ്രത്യേക സൈക്കിക്ക് അതിനെ കൂടെ എന്‍ഹാന്‍സ് ചെയ്യാന്‍ ആ പാട്ടിന് പറ്റണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു,’ ജിതിന്‍ കെ ജോസ് പറയുന്നു.

ഈ കാര്യങ്ങള്‍ മുജീബിനോട് ആദ്യമേ പറഞ്ഞിരുന്നുവെന്നും മുജീബ് പാട്ട് ചെയ്ത കഴിഞ്ഞപ്പോഴും തനിക്ക് ഇത് വര്‍ക്കാവുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്‌ക്രീനില്‍ കൊണ്ട് പോയി പ്ലേസ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇത് വര്‍ക്കാവുമെന്ന് ഉറപ്പായെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ഇത് സെറ്റാണെന്ന് താന്‍ മുജീബിനോട് പറഞ്ഞുവെന്നും ഈ പാട്ട് പാടാനായി തങ്ങള്‍ക്ക് നല്ലൊരു ഗായികയെ കിട്ടിയെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Jithin k jose says there was doubt whether Nila Kayum  Veilcham  would work in the film