50 കോടിയും കടന്ന് തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ കളങ്കാവല്‍. ജിതിന്‍ കെ.ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയാണ്.
50 കോടിയും കടന്ന് തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ കളങ്കാവല്‍. ജിതിന്‍ കെ.ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയാണ്.

സിനിമയില്‍ വിനായകന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മമ്മൂട്ടി ചെയ്യാനിരുന്നതെന്ന് ജിതിന്‍ മുമ്പ് പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തിനായാണ് മമ്മൂട്ടിയെ സമീപിച്ചതെന്നും പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മാറ്റം വരുത്തിയതെന്നും ജിതിന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്‍ഡിവുഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ക്യാരക്ടറിലുണ്ടായ മാറ്റം സ്‌ക്രിപ്റ്റിനെ ബാധിച്ചിട്ടുണ്ടോയെന്ന് പറയുകയാണ് ജിതിന്‍.
‘കളങ്കാവലിന്റെ ഒരു ജേര്‍ണിയിലാണ് മമ്മൂക്ക അങ്ങനെ ഒരു നിര്‍ദ്ദേശം വെച്ചത്. പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോള്‍ നമുക്ക് തലക്കടി കിട്ടിയത് പോലെയായിരുന്നു. അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള ഒരു സജഷനായിരുന്നു അത്. പിന്നെ ആലോചിച്ചപ്പോള്‍ അതിലൊരു കിക്ക് തോന്നി,’ ജിതിന്‍ പറയുന്നു.
മമ്മൂട്ടിയെ പോലെ ഒരു നടന്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറയാല്‍ അതിന് മറ്റൊരു ഡൈമെന്‍ഷന്‍ വരുമെന്നും അത് മനസില്‍ കണ്ട് ഡയലോഗിലും മാനറിസത്തിലുമെല്ലാം ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നും ജിതിന്‍ പറഞ്ഞു. എന്നാല്‍ കഥയുടെ സ്ട്രക്ച്ചറിനെ ബാധിക്കുന്ന രീതിയിലുള്ള വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിതിന്‍.കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മൂജീബ് മജീദ് ആണ്. സിനിമയില്‍ മമ്മൂട്ടിക്കും വിനായകനും പുറമെ
ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Jithin K Jose on how Mammootty and Vinayakan’s characters first changed in the movie Kalankaval