അല്ലുവിൻ്റെ ആ സിനിമയിൽ ‍ഡബ്ബിങ്ങിന് ബുദ്ധിമുട്ടി, തിരക്കിട്ട് ചെയ്തുതീർത്തു: ജിസ് ജോയ്
Indian Cinema
അല്ലുവിൻ്റെ ആ സിനിമയിൽ ‍ഡബ്ബിങ്ങിന് ബുദ്ധിമുട്ടി, തിരക്കിട്ട് ചെയ്തുതീർത്തു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 12:54 pm

അറിയപ്പെടുന്ന സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അല്ലുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. ഇപ്പോള്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്.

അല്ലു അര്‍ജുനിന്റെ ബദ്രിനാഥ് എന്ന സിനിമ തനിക്ക് ബുദ്ധിമുട്ടായി തോന്നിയെന്നും അതിന്റെ ഡബ്ബിങ് നടന്നത് ഹൈദരാബാദില്‍ വെച്ചായിരുന്നെന്നും ജിസ് ജോയി പറയുന്നു. എന്നാല്‍ അവിടെ തണുപ്പ് സമയം ആയിരുന്നെന്നും തനിക്കപ്പോള്‍ പനി പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഒരു ഡബ്ബിങ് സ്റ്റുഡിയോ മാത്രമേ ഉള്ളുവെന്നും അല്ലു അര്‍ജുന്‍ വന്നാലും പ്രകാശ് രാജ് വന്നാലും താന്‍ മാറിക്കൊടുക്കണമെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തിരക്കിട്ട് ചെയത് സിനിമയാണ് ബദ്രിനാഥ് എന്നും അദ്ദേഹം പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അല്ലുവിന്റെ തന്നെ ബദ്രിനാഥ് എന്ന സിനിമയാണ് കുറച്ച് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. അതിന്റെ ഡബ്ബിങ് നടന്നത് ഹൈദരാബാദില്‍ വെച്ചായിരുന്നു. അവിടെ തണുപ്പ് സമയം ആയത് കൊണ്ടുതന്നെ അവിടെ പോയതും ഞാന്‍ പനിപിടിച്ച് കിടപ്പിലായി. അതിന്റെ ഇടയിലാണ് ആ സിനിമ തിരക്കിട്ട് ഡബ്ബ് ചെയ്യുന്നത്. പക്ഷേ ഒരു പ്രശ്‌നം ഉണ്ട്. അവിടെ ഒരു ഡബ്ബിങ് സ്റ്റുഡിയോ മാത്രമേ ഉള്ളൂ. അല്ലു ഡബ്ബ് ചെയ്യാന്‍ വരുമ്പോള്‍ ഞാന്‍ മാറികൊടുക്കണം. പ്രകാശ് രാജ് സാര്‍ വരുമ്പോള്‍ അല്ലു മാറിക്കൊടുക്കണം. അങ്ങനെ തിരക്കിട്ട സമയത്തിനുള്ളില്‍ ചെയ്തുതീര്‍ത്ത പടമാണ് അത്,’ ജിസ് ജോയ് പറയുന്നു.

ബദ്രിനാഥ്

വി.വി. വിനായക് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബദ്രിനാഥ്. അല്ലു അര്‍ജുന്‍, തമന്ന ഭാട്ടിയ, പ്രകാശ് രാജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് അല്ലു തന്നെയാണ്. സമ്മിശ്രപ്രതകരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ മിതവിജയം നേടി. മലയാളത്തില്‍ അല്ലുവിന് വേണ്ടി ഡബ്ബ് ചെയ്തത് ജിസ് ജോയ് ആണ്.

Content Highlight: Jis Joy Talking about Badrinath Cinema