എഡിറ്റര്‍
എഡിറ്റര്‍
കണ്ണുതള്ളുന്ന കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ; 399 രൂപയുടെ റീചാര്‍ജിന് 2599 രൂപയുടെ ക്യാഷ് ബാക്ക്
എഡിറ്റര്‍
Thursday 9th November 2017 7:20pm

മുംബൈ: ടെലികോം സേവന മേഖലയില്‍ കുറഞ്ഞകാലം കൊണ്ട് ഗംഭീര ഓഫറുകളുമായി വിപ്ലവം സൃഷ്ടിച്ചവരാണ് ജിയോ. കുറഞ്ഞ കാലം കൊണ്ട് തന്നെ രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളാകാന്‍ ജിയോക്ക് കഴിഞ്ഞിട്ടുണ്ട്.

പല ഓഫറുകളും ഇതര സേവനദാതാക്കള്‍ക്ക് ഉണ്ടാക്കിയിട്ടുള്ള തലവേദന ചില്ലറയല്ല. ഇപ്പോഴിതാ ഒരു ഗംഭീരന്‍ ഓഫറുമായി വീണ്ടും ജിയോ രംഗത്തെത്തിയിരിക്കുകയാണ്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2599 രൂപയുടെ ക്യാഷ് ബാക്ക് ഏര്‍പ്പെടുത്തിയാണ് ജിയോടെ പുതിയ ഓഫര്‍.

399 രൂപയ്‌ക്കോ അതിനുമുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ പ്രൈം അംഗങ്ങള്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിംങ് നടത്താനുമായി ലഭിക്കും.


Also Read മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പൊലീസ് സംരക്ഷണം; നടക്കുന്നത് കെ.എസ്.യുവിന്റെ വ്യാജപ്രചരണമെന്ന് എസ്.എഫ്.ഐ


ഈ മാസം പത്ത് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാകുക. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഷോപിംങ് നടത്താം

ക്യാഷ് ബാക്കായി ലഭിക്കുന്ന തുക നവംബര്‍ പതിനഞ്ചിന് ശേഷം ജിയോ വാലറ്റിലേക്ക് ലഭിക്കും. 400 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകളിലായി 50 രൂപ വീതം ഉപയോഗിക്കാം.

Advertisement