എഡിറ്റര്‍
എഡിറ്റര്‍
വാതുവെപ്പ് കേസില്‍ നിരപരാധിയാണെന്ന് ജിജു ജനാര്‍ദനന്‍
എഡിറ്റര്‍
Monday 17th June 2013 5:21pm

jiju-janardhanan

കണ്ണൂര്‍: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാര്‍ദനന്‍. കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം കൂത്തുപറമ്പിലെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളേട് സംസാരിക്കവെയാണ് ജിജു ഇക്കാര്യം വ്യക്തമാക്കിയത്.
Ads By Google

ശ്രീശാന്തിനെ താനാണ് ഒത്തുകളിയുമായി ബന്ധപ്പെടു ത്തിയതെന്ന തരത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചത് അഭിഭാഷ കനാണെന്നും ജിജു പറഞ്ഞു.

കേസില്‍ ശ്രീശാന്തിനെ പോലെ താനും നിരപരാധിയാണ്. ഇതിനെ കുറിച്ച് ശ്രീശാന്തിന് എല്ലാം അറിയാമെന്നും ജിജു കൂട്ടിച്ചേര്‍ത്തു.

നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാമെന്നാണ് വിശ്വാസം. ഒത്തുകളി വിവാദത്തില്‍ തങ്ങളെ കുടുക്കാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചതായും ജിജു ആരോപിച്ചു.

27 ദിവസങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത് എങ്ങനെ തരണം ചെയ്‌തെന്ന് തനിക്കും വീട്ടുകാര്‍ക്കും മാത്രം അറിയാമെന്നും ജിജു പറഞ്ഞു.
നേരത്തെ വാതുവെപ്പ് കേസില്‍ പിടിയിലായ ശ്രീശാന്ത് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ശ്രീശാന്തും സമാനമായ പ്രതികരണമാണ്  നടത്തിയിരുന്നത്.

Advertisement