ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ജിബിന്‍ ഗോപിനാഥ്. അടുത്തിറങ്ങിയ ഡീയസ് ഈറെ, കളങ്കാവല്‍ എന്നീ സിനിമകള്‍ ജിബിന്‍ പ്രധാനവേഷങ്ങല്‍ലെത്തിയിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വരാന്‍ പോകുന്ന സിനിമകളെ കുറിച്ചും തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ജിബിന്‍.
‘വിസ്മയ മോഹന്‍ലാലിനൊപ്പം തുടക്കം എന്ന സിനിമയിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ 2018 എന്ന സിനിമയില്‍ ഞാന്‍ ഒരു നല്ല ക്യാരക്ടര്‍ ചെയ്തിരുന്നു.
തുടക്കം സിനിമയിലും അദ്ദേഹം എനിക്ക് നല്ലൊരു വേഷമാണ് നല്‍കിയത്. ഇങ്ങനെയുള്ള സംവിധായകര്‍ നമ്മളെ വിളിക്കുന്നു എന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്,’ ജിബിന്‍ പറയുന്നു.
ജൂഡ് ആന്റണിയാണ് കരിയറില്‍ വലിയൊരു ബ്രേക്ക് തന്നതെന്നും 2018ലെ ഒരു പ്രധാനപ്പെട്ട സീന്‍ ചെയ്തത് താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഴ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നുവെന്നും വിപിന്‍ ദാസും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരു നടന്‍ ആയത് അത്യാഗ്രഹം കൊണ്ടാണ്. ഒരുപാട് പരിമിതികള്‍ ഉള്ള ആളാണ് ഞാന്‍. എങ്ങനെ നോക്കിയാലും ഒത്തിരി പരിമിതികളുണ്ടെന്ന ബോധ്യം എനിക്കുണ്ട്. ആ പരിമിതിയെ എങ്ങനെ പോസിറ്റീവാക്കി എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് പരമാവധി ശ്രമിക്കുന്നയാളാണ് ഞാന്‍. അവസരങ്ങല്‍ ചോദിക്കാനും മടിയില്ല. അത് എവിടെ ചെന്നാലും എങ്ങനെ ചെന്നാലും ഞാന്‍ ചോദിക്കും,’ ജിബിന്‍ ഗോപിനാഥ് പറഞ്ഞു.
Content highlight: Jibin gopinath talks about his upcoming films and his film career