ക്യാരക്ടര്‍ റോളുകളിലേക്ക് സിനിമക്കാര്‍ വിളിച്ചു തുടങ്ങി; മാത്യു തോമസിന്റെ കൂടെ ഒരു സിനിമ ചെയ്തു: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
ക്യാരക്ടര്‍ റോളുകളിലേക്ക് സിനിമക്കാര്‍ വിളിച്ചു തുടങ്ങി; മാത്യു തോമസിന്റെ കൂടെ ഒരു സിനിമ ചെയ്തു: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th December 2025, 10:22 pm

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ജിബിന്‍ ഗോപിനാഥ്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഡീയസ് ഈറെയില്‍ ജിബിനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുന്ന കങ്കാവലിലും ജിബിന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ജിബിന്‍.

ജിബിന്‍ ഗോപിനാഥ് Photo: Screen grab/ cue studio/

‘മാത്യു തോമസിന്റെ കൂടെ ‘സുഖമാണോ സുഖമാണോ’ എന്നൊരു പടം ചെയ്തു. അരുണ്‍ലാല്‍ രവീന്ദ്ര നാണ് സംവിധാനം, ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ‘ഭീഷ്മര്‍’ എന്ന ചിത്രമുണ്ട്. ധ്യാന്‍ ശ്രീനിവാസനാണ് അതിലെ നായകന്‍.

ക്യാരക്ടര്‍ റോളുകളിലേക്ക് സിനിമക്കാര്‍ വിളിച്ചു തുടങ്ങിയിട്ടുണ്ട്. അത് ചെറുതാണോ വലുതാണോ എന്നുള്ളതല്ല, ഞാന്‍ ചെയ്യും എന്നുള്ള ഒരു വിശ്വാസം സിനിമക്കാര്‍ക്ക് ഉണ്ടായതില്‍ സന്തോഷമുണ്ട്,’ ജിബിന്‍ പറഞ്ഞു.

മമ്മൂട്ടിയോട് കൂടെ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. ആദ്യസിനിമ എന്ന രീതിയിലാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിക്കുന്നതെന്നും അങ്ങനെ ഒരു സിനിമയില്‍ തനിക്കും നല്ലൊരു ക്യാരക്ടര്‍ കിട്ടിയെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വേഷം, 40 ദിവസത്തോളം തനിക്ക് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ പറ്റി എന്നതാണ് ഭാഗ്യമെന്നും മമ്മുട്ടി അഭിനയിക്കുന്നത് അടുത്തുനിന്ന് കാണാന്‍ സാധിച്ചുവെന്നും ജിബിന്‍ പറഞ്ഞു.സ്വപ്നം കണ്ടതിനും അപ്പുറത്താണ് തനിക്ക് കിട്ടിയ ഈ സൗഭാഗ്യങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Jibin gopinath is talking about upcoming films