എഡിറ്റര്‍
എഡിറ്റര്‍
ജിയാഖാന്റെ ആത്മഹത്യ: സൂരജ് പഞ്ചോളി പോലീസ്‌കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 12th June 2013 12:30am

sooraj-pancholi

മുംബൈ: ബോളിവുഡ്താരം ജിയാഖാന്‍ ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ കാമുകന്‍ സൂരജ് പഞ്ചോളിയെ മെട്രോപൊളിറ്റന്‍ കോടതി ജൂണ്‍ 13 വരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞദിവസം ജിയയുടെ മുറിയില്‍നിന്ന് അവര്‍ എഴുതിയ കത്ത് കണ്ടെടുത്തതോടെയാണ് കാര്യങ്ങള്‍ സൂരജിനെതിരായത്.

Ads By Google

ആറുപേജുള്ള കത്ത് സൂരജുമായുള്ള ജിയയുടെ ബന്ധങ്ങള്‍ വെളിവാക്കുന്നതായിരുന്നു. മറ്റ് പെണ്‍കുട്ടികളുമായുള്ള സൂരജിന്റെ അടുപ്പവും ജിയയെ ഒഴിവാക്കാനുള്ള ശ്രമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വ്യക്തമാക്കിയത്.

കാമുകന്‍ സൂരജ് പഞ്ചോളിയുമൊത്ത് മകള്‍ ‘ലിവിംഗ് ടുഗദര്‍’ ബന്ധത്തിലായിരുന്നതായി ജിയാ ഖാന്റെ അമ്മ റാബിയ പോലീസിന് മൊഴി നല്‍കി.

ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും അവര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാകുന്നു. ജിയയുടെ മരണവുമായി ബന്ധപ്പെട്ട് താരപുത്രനെതിരേ ശക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

സൂരജിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. ജിയാഖാന്‍ ജൂണ്‍ മൂന്നിനാണ് ജുഹുവിലെ തന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ബോളിവുഡില്‍ ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് സിനിമകളൊന്നും ലഭിക്കാത്തതില്‍ നിരാശയിലായിരുന്നു ജിയയെന്നും അതാവാം ആത്മഹത്യക്ക് വഴിതെളിച്ചതെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

ബോളിവുഡില്‍ താരമാകാനുള്ള ഒരുക്കത്തിനിടയിലാണ് സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തത്. ജിയയുടെ ആത്മഹത്യാക്കുറിപ്പും അമ്മയുടെ പരാതിയും അടിസ്ഥാനമാക്കിയാണ് സൂരജിനെ അറസ്റ്റുചെയ്തതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വിശ്വാസ് നഗ്രെ പാട്ടീല്‍ പറഞ്ഞു.

Advertisement