ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമി. ഇന്ത്യന്‍ വനിതകളെ ആദ്യ ഐ.സി.സി കിരീടത്തിലേക്ക് നയിച്ച ഹര്‍മന്റെ റെക്കോഡുകള്‍ സമീപഭാവിയില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ജുലന്‍ പറയുന്നത്.
അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൂടി ഹര്‍മന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് നിര്‍ണായകമായി തുടരുമെന്നും ജുലന്‍ അഭിപ്രായപ്പെട്ടു. സമ്മര്‍ദഘട്ടങ്ങളെ മറികടക്കാന്‍ ഹര്‍മന് എല്ലായ്‌പ്പോഴും സാധിച്ചുവെന്നും 2026 വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗോസ്വാമി പറഞ്ഞു.
‘ഇന്ത്യന്‍ ക്രിക്കറ്റിനും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനും വേണ്ടി ഹര്‍മന്‍ ചെയ്ത കാര്യങ്ങള്‍ അസാധാരണമാണ്. സമീപഭാവിയില്‍ മറ്റാര്‍ക്കും തന്നെ ആ നേട്ടങ്ങള്‍ തൊടാന്‍ പോലും സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇന്ത്യയ്ക്കായി ലോകകപ്പ് സ്വന്തമാക്കിയ ക്യാപ്റ്റനാവുക, രണ്ട് 2025 വനിതാ ഏകദിന ലോകകപ്പുമായി ഹര്‍മന്‍ ങ്ങള്‍ നേടുക, ഇനിയും ഒരുപാട് കിരീടം സ്വന്തമാക്കുമെന്ന് നമ്മള്‍ പ്രതീക്ഷികുക, ഇതെല്ലാം അത്ഭുതാവഹമാണ്.
2025 വനിതാ ഏകദിന ലോകകപ്പുമായി ഹര്‍മന്‍. Photo: BCCI Women/x.com
ക്രിക്കറ്റില്‍ അവള്‍ അവശേഷിപ്പിക്കുന്ന ലെഗസി എന്തായിരിക്കുമെന്ന് ഇപ്പോള്‍ വിവരിക്കുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവളില്‍ ഇനിയും അഞ്ച് വര്‍ഷത്തിലേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ജുലന്‍ ഗോസ്വാമി വ്യക്തമാക്കി.
വനിതാ പ്രീമിയർ ലീഗ് കിരീടവുമായി
ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ താനും ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ മിതാലി രാജും പങ്കുചേര്‍ന്നതിനെ കുറിച്ചും ജുലന്‍ സംസാരിച്ചു.
‘ആ നിമിഷം ഞങ്ങള്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല. അത് അത്രത്തോളം വികാരഭരിതമായ നിമിഷമായിരുന്നു. ഹര്‍മന്‍, സ്മൃതി (സ്മൃതി മന്ഥാന), ടീമിലെ മറ്റ് അംഗങ്ങള്‍ എല്ലാവര്‍ക്കും നന്ദി പറയണം.
ആ നിമിഷം മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല. ഞങ്ങള്‍ ബ്രോഡ്കാസ്റ്റിങ് ഡ്യൂട്ടിയിലായിരുന്നു. അവര്‍ ആരാധകരോട് നന്ദി പറയുന്ന വേളയില്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിക്കണമെന്നാണ് പ്രൊഡ്യൂസര്‍ നിര്‍ദേശിച്ചത്.
നാളെയാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണ്‍ ആരംഭിക്കുന്നത്. രണ്ട് തവണ കിരീട ജേതാക്കളും നിലവിലെ ചാമ്പ്യന്‍മാരുമായ ഹര്‍മന്റെ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്‍മാരായ സ്മൃതി മന്ഥാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നവി മുംബൈയാണ് വേദി.