ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആഭരണങ്ങള്‍ കവരുന്നതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala News
ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആഭരണങ്ങള്‍ കവരുന്നതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 8:42 am

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ ആഭരണങ്ങള്‍ കവരുന്നതായി പരാതി. സംഭവത്തില്‍ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീകളുടെ മൃതദേഹം വിട്ടുകിട്ടുമ്പോള്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.

ആലപ്പുഴ പാണക്കാട് സ്വദേശി പ്രഭാവതിയമ്മ, പള്ളിപ്പാട് സ്വദേശി വത്സല, അവലുക്കുന്ന് സ്വദേശി ആനി ജോസഫ് എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടത്.

വത്സലയുടെ ആറര പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. ഒരു വള മാത്രമാണ് തിരിച്ചു കിട്ടിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.

മെയ് 12ന് പ്രഭാവതിയമ്മയുടെ മൃതദേഹത്തില്‍ നിന്ന് നാലര പവനും ആനി ജോസഫിന്റെ മൃതദേഹത്തില്‍ നിന്ന് അഞ്ച് പവനും നഷ്ടമായതാണ് പരാതി. ഇതോടൊപ്പം പള്ളിക്കാട് സ്വദേശിനി ലിജോ ബിജുവിന്റെ പണമടങ്ങിയ പഴ്‌സും കന്യാകുമാരി സ്വദേശി വിന്‍സെന്റിന്റെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടമായി.

മോഷണം നടന്നുവെന്ന് സ്ഥിരീകരിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയായിരുന്നു. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസും മെഡിക്കല്‍ കോളേജ് വകുപ്പ് തലത്തിലും അന്വേഷണം നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jewelries stolen from persons body died of covid