അദ്ദേഹത്തിന്റെ വിടവ് വലിയ ശൂന്യതയുണ്ടാക്കി: ജീസസ് വല്ലെജോ
Football
അദ്ദേഹത്തിന്റെ വിടവ് വലിയ ശൂന്യതയുണ്ടാക്കി: ജീസസ് വല്ലെജോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th July 2025, 7:44 pm

റയല്‍ മാഡ്രഡിന്റെ സ്പാനിഷ് പ്ലെയറാണ് ജീസസ് വല്ലെജോ. ഇപ്പോള്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റെണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് താരം. ക്രിസ്റ്റ്യാനോ റൊയല്‍ മാഡ്രിഡ് വിട്ടുപോയതിനെക്കുറിച്ചാണ് വല്ലെജോ പറഞ്ഞത്. താരത്തിന്റെ ലക്ഷ്യങ്ങള്‍ കാരണം റയല്‍ വിട്ടുപോയത് വലിയ ശൂന്യതയാണ് ഉണ്ടാക്കിയതെന്നും അത് കളത്തിന് പുറത്തും പ്രതിഫലിച്ചെന്ന് വല്ലെജോ പറഞ്ഞു.

‘ലക്ഷ്യങ്ങള്‍ കാരണം റയലില്‍ നിന്ന് ക്രിസ്റ്റ്യാനോ പോയത് വളരെ ബുദ്ധിമുട്ടായിരുന്നു. ആ വലിയ ശൂന്യത നികത്താന്‍ സമയമെടുത്തു. കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിന് പുറത്തും അദ്ദേഹം ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ ചില ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം ഡ്രസ്സിങ് റൂമില്‍ നേരത്തെ എത്തുമായിരുന്നു, പരിശീലനത്തിന് മുമ്പ് അദ്ദേഹം അധികം ശാരീരിക ജോലികള്‍ ചെയ്തിരുന്നില്ലെങ്കിലും വീട്ടില്‍, അദ്ദേഹം കൂടുതല്‍ ശക്തമായ പരിശീലനം നടത്തുമായിരുന്നു. പക്ഷേ മുമ്പ് പിച്ചിലെ ജോലികള്‍ക്കായിരുന്നു അദ്ദേഹം മുന്‍ഗണന നല്‍കിയത്. എപ്പോഴാണ് പുഷ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ആ അര്‍ത്ഥത്തില്‍ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നു,’ ജീസസ് വല്ലെജോ പറഞ്ഞു.

സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു ഫുട്ബോള്‍ യാത്രയായിരുന്നു റൊണാള്‍ഡോ നടത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

Content Highlight: Jesus Vallejo explains why Cristiano Ronaldo exited from Real Madrid