മീശയിലേത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം, ഇങ്ങനെയൊരെണ്ണം ചെയ്തിട്ടില്ല: ജിയോ ബേബി
Malayalam Cinema
മീശയിലേത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം, ഇങ്ങനെയൊരെണ്ണം ചെയ്തിട്ടില്ല: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd July 2025, 10:12 pm

മീശ എന്ന പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ജിയോ ബേബി. ആണുങ്ങളുടെ പൊതുവായ കാര്യങ്ങള്‍ സംസാരിക്കുന്ന സിനിമയാണെന്നും സംവിധായകനെ ഫോളോ ചെയ്തിട്ടാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ജിയോ ബേബി പറയുന്നു.

തന്നെ ഈ സിനിമയില്‍ കാസ്റ്റ് ചെയ്തപ്പോള്‍ എക്‌സൈറ്റ്‌മെന്റ് ആയിരുന്നെന്നും താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രമാണ് മീശയിലേത് എന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീശ എന്നുള്ള ടൈറ്റില്‍ വന്നിട്ടാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത്. എന്നോട് എം.സി പറഞ്ഞത് ആണുങ്ങളുടെ പൊതുവായിട്ടുള്ള ചില കാര്യങ്ങള്‍ സംസാരിക്കുന്ന സിനിമയാണ്. ഞാന്‍ എം.സിയെ ഫോളോ ചെയ്തിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഞാനായിട്ട് ഒരു സ്റ്റൈലോ ഒന്നും കൊണ്ടുവന്നിട്ടില്ല അല്ലെങ്കില്‍ എടുത്തിട്ടില്ല.

മൊത്തത്തില്‍ ഒരു സംവിധായകനെ ട്രസ്റ്റ് ചെയ്ത് അദ്ദേഹം പറയുന്നത് അനുരിച്ച് ചെയ്യുകയാണ് ചെയ്തത്. മൂന്ന് പേരുടെ സൗഹൃദം, ആ സൗഹൃത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍, പ്രശ്‌നങ്ങള്‍ അതൊക്കെയാണ് ആ സിനിമ. ഇങ്ങനെ ഒരു കഥാപാത്രത്തിന് വേണ്ടി എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോള്‍ തന്നെ എക്‌സൈറ്റ്ഡ് ആയി.

ഇത്തരം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ ചെയ്തിട്ടുള്ളതില്‍ കുറച്ച് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. ഇങ്ങനെ ഇംപോര്‍ട്ടന്റ് ആയിട്ടുള്ള കഥാപാത്രം വേറെ ഇങ്ങനെ ചെയ്തിട്ടില്ല. കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അതില്‍ നിന്നൊക്കെ മാറിനില്‍ക്കുന്ന കഥാപാത്രമായിരുന്നു അത്,’ ജിയോ ബേബി പറയുന്നു.

മീശ

തമിഴ് താരം കതിര്‍, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മീശ. വികൃതി എന്ന ചിത്രം സംവിധാനം ചെയ്ത എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം തമിഴ് താരം കതിര്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

Content Highlight: Jeo Baby Talking about his New Movie Meesha