ഒരു ആക്ടര്‍ സംവിധായകന്റെ ടൂളായി മാറണം അതാണ് പ്രധാനം: ജിയോ ബേബി
Malayalam Cinema
ഒരു ആക്ടര്‍ സംവിധായകന്റെ ടൂളായി മാറണം അതാണ് പ്രധാനം: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 3:02 pm

ഒരു അഭിനേതാവ് സംവിധായകന്റെ ടൂളായി മാറണമെന്ന് ജിയോ ബേബി പറയുന്നു. ജിയോ ബേബി ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രം മീശയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയാണ് അദ്ദേഹം.

‘ഒരു ഡയറക്ടര്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍, അയാളുടെ ഒരു ടൂളായി മാറുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ഞാനൊരു ഫിലിം മേക്കറാണ്. ഞാനൊരു ആക്ടറിനെ വിളിക്കുമ്പോള്‍ അയാള്‍ എന്റെയൊരു ടൂളായി മാറണം. എന്നുവെച്ച് അയാള്‍ക്ക് അയാളുടേതായ ഇന്‍പുട്ട് സിനിമയില്‍ നല്‍കാന്‍ കഴിയില്ലെന്നോ അയാളുടെ സംഭാവന ഇല്ലെന്നോ അല്ല അര്‍ത്ഥമാക്കുന്നത്.

ഒരു ആക്ടര്‍ എന്ന നfലയില്‍ നമുക്ക് ഡയറക്ടറിനെ തൃപ്തിപ്പെടുത്താന്‍ കഴിയണം. നമ്മളെ കൊണ്ട് പറ്റുന്നത് പോലെ നമ്മള്‍ ചെയ്യണം. മുഴുവനായി തൃപ്തിയായിലെങ്കില്‍ കൂടി, കുഴപ്പമില്ലാതെ താന്‍ അത് ചെയ്തു എന്നൊരു ഫീലുണ്ടാകണം.

ഞാന്‍ അവിടെ സംവിധായകനോട് ഒരു തരത്തിലും ഇടപെടാറില്ല. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്നത് മാത്രമാണ് പ്രധാനം. ഒരു സംവിധായകന്‍ അഭിനേതാവില്‍ നിന്ന് അങ്ങനെയൊരു സഹകരണമാണ് ആഗ്രഹിക്കുന്നത്. അഭിനേതാക്കളുടെ പോസിറ്റീവായ ഇടപെടലിനെ പോസിറ്റീവായി തന്നെ കാണുന്ന ആളാണ് ഞാന്‍. പക്ഷേ മീശയില്‍ ഞാന്‍ ഒരുപാട് സജഷനൊന്നും ചോദിച്ചില്ല. കാരണം എം.സിക്ക് കൃത്യമായ ധാരണയുണ്ട്,’ ജിയോ ബേബി പറയുന്നു.

മീശ

തമിഴ് താരം കതിര്‍, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മീശ. വികൃതി എന്ന ചിത്രം സംവിധാനം ചെയ്ത എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം തമിഴ് താരം കതിര്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

Content Highlight:  Jeo Baby says that The important thing is that an actor should become a tool for the director