[]ലോസ് ആഞ്ചല്‍സ്: ജെന്നിഫര്‍ ലോപസിന്റെ സുഗന്ധ ലേപന ബിസിനസ്സ് ഏറെ പേരുകേട്ടതാണ്. ഇപ്പോഴിതാ തന്റെ ഇരുപതാമത്തെ പെര്‍ഫ്യൂം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ജെന്നിഫര്‍.
ജെ ലൗവ് എന്നാണ് പുതിയ പെര്‍ഫ്യൂമിന് ജെന്നിഫര്‍ പേരിട്ടിരിക്കുന്നത്. വശ്യമായ ഗന്ധമാണ് തന്റെ പുതിയ സുഗന്ധ ലേപനത്തിന്റെ പ്രത്യേകതയെന്ന് ജെന്നിഫര്‍ പറയുന്നു.[]
പഴങ്ങളുടേയും പൂക്കളുടേയും സത്തയില്‍ നിന്നാണത്രേ പുതിയ പെര്‍ഫ്യൂം ഉണ്ടാക്കിയിരിക്കുന്നത്. 2002 ലാണ് ജെന്നിഫര്‍ ആദ്യമായി സുഗന്ധ ലേപനവുമായി എത്തുന്നത്.
ആദ്യമായി സുഗന്ധലേപനം ഉണ്ടാക്കുമ്പോള്‍ തനിക്ക് അതിന്റെ ഗുണത്തെ കുറിച്ചോ നിലവാരത്തെ കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് ജെന്നിഫര്‍ പറയുന്നു.
ഇപ്പോള്‍ താന്‍ ഈ ബിസിനസ്സില്‍ പൂര്‍ണമായും മുഴുകിയിരിക്കുകയാണ്. മികച്ച ഗന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇപ്പോഴത്തെ ചിന്ത. ലോകം മുഴുവന്‍ സുഗന്ധം നിറയ്ക്കുകയാണ് താന്‍ ഇപ്പോള്‍ കാണുന്ന സ്വപ്നം. ജെന്നിഫര്‍ പറഞ്ഞു.
വൈറ്റ് റാസ്‌ബെറി, മുന്തിരി, മധുര നാരങ്ങ, പൈനാപ്പിള്‍, വൈറ്റ് ലില്ലി, വാനില, കസതൂരി, ചന്ദനം എന്നിവയൊക്കെ ചേര്‍ത്താണ് പുതിയ ലേപനം തയ്യാറാക്കിയിരിക്കുന്നത്.
തന്റെ സുഗന്ധലേപനം ലോകം മുഴുവന്‍ പ്രണയം വിടര്‍ത്തുമെന്നാണ് ജെന്നിഫര്‍ പറയുന്നത്. സംഗീതവും സിനിമയും പോലെ ഈ ബിസിനസ്സും തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറയുന്നു. ഒക്ടോബറില്‍ ജെ ലൗവ് വിപണയിലെത്തും.
