സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രാ കമ്പനിക്കെതിരെ ഗുരുതര ആരോപണം
World News
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രാ കമ്പനിക്കെതിരെ ഗുരുതര ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 7:17 pm

വാഷിംഗ്ടണ്‍: ശാസ്ത്രജ്ഞന്‍മാരോ സാങ്കേതിക വിദഗ്ധരോ ഇല്ലാതെ ബഹിരാകാശ യാത്ര നടത്തിയ ജെഫ് ബെസോസിന്റെ ‘ബ്ലൂ ഒറിജിനെ’തിരെ ഗുരുതര ആരോപണം.

യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വേണ്ട വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബ്ലൂ ഒറിജിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

ബഹിരാകാശ യാത്രകളില്‍ നേട്ടമുണ്ടാക്കാനായി കമ്പനി നിലവിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചുവെന്ന് നിലവിലുള്ളതും മുന്‍പുണ്ടായുന്നതുമായ 21 ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണ്ടെത്തല്‍.

ബ്ലൂ ഒറിജിനിലെ ജീവനക്കാരിയായ അലക്‌സാണ്ട്ര അര്‍ബാംസിന്റെ നേതൃത്വത്തിലാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ബ്ലൂ ഒറിജിന്‍ റോക്കറ്റുകളുടെ എഞ്ചിനുകളുമായി ബന്ധപ്പെട്ട ഫയല്‍ ചെയ്ത 1000ലധികം പ്രശ്‌നങ്ങള്‍ ഇതുവരെ കമ്പനി പരിഹരിച്ചിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

കമ്പനിയിലെ ജീവനക്കാര്‍ ആരും തന്നെ തങ്ങളുടെ സുരക്ഷയെ കരുതി ബ്ലൂ ഒറിജിന്‍ വാഹനങ്ങളില്‍ കയറാന്‍ തയ്യാറാവില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

കമ്പനിക്കുള്ളില്‍ വെച്ച് നിരന്തരമായി ലൈംഗിക അധിക്ഷപങ്ങള്‍ നടക്കാറുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍, ബ്ലൂ ഒറിജിന്‍ വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. കമ്പനിയില്‍ ഇത്തരത്തിലുള്ള ഒരു അതിക്രമങ്ങളും നടക്കാറില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jeff Bezos’ Blue Origin: Allegations of safety issues at company