ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്തത് നേരിലെ റേപ്പ് സീൻ; ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗം ഷൂട്ട് ചെയ്യുന്നത്: ജീത്തു ജോസഫ്
Malayalam Cinema
ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്തത് നേരിലെ റേപ്പ് സീൻ; ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗം ഷൂട്ട് ചെയ്യുന്നത്: ജീത്തു ജോസഫ്
നന്ദന എം.സി
Monday, 20th April 2026, 6:00 pm

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നേര്. അഡ്വ. വിജയമോഹൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

അനശ്വര രാജൻ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ സാറാ എന്ന കാഴ്ചശക്തിയില്ലാത്ത കഥാപാത്രമായാണ് അനശ്വര എത്തിയത്. പീഡനത്തിനിരയായ സാറയുടെ ജീവിതവും നീതിപോരാട്ടവും തുടർന്ന് നടക്കുന്ന നിയമപോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

നേര്, Photo: YouTube/ Screengrab

ഇപ്പോഴിതാ ചിത്രത്തെ പറ്റി സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്ത രംഗമാണ് നേര് സിനിമയിലെ റേപ്പ് സീനെന്ന് പറയുകയാണ് അദ്ദേഹം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്ത ചിത്രം നേര് ആണ്. അതിനകത്തെ റേപ്പ് സീനാണ്. എന്റെ ലൈഫിൽ ഞാൻ ആദ്യമായാണ് ഒരു റേപ്പ് സീൻ ഷൂട്ട് ചെയ്യുന്നത്.

നേര്, Photo: YouTube/ Screengrab

മിറാഷ് സിനിമയിൽ അങ്ങനത്തെ സീൻ ഉണ്ടെങ്കിലും വളരെ ഡീറ്റൈലിങ്ങിലേക്ക് പോയിട്ടില്ല. കാലുകൾ കാണിച്ച് അങ്ങനെ അങ് അവസാനിപ്പിച്ചു. എന്നാൽ നേര് സിനിമയിൽ അത് പറ്റില്ല കാരണം ഫേസ് ചെയ്യുന്ന ഒരു ഷോട്ട് നമുക്ക് കിട്ടിയേ പറ്റുള്ളുവായിരുന്നു. ഞാൻ എത്രയോ സമയം എടുത്തിട്ടാണത് ഷൂട്ട് ചെയ്തത്.

തിയേറ്ററിൽ വന്നിരിക്കുന്ന ഫാമിലിക്കത് അയ്യേ എന്ന് തോന്നിയാൽ ആ സിനിമയുടെ ഒരു ഇത് പോകും പക്ഷെ ഭാഗ്യത്തിന് അതങ്ങനെ കടന്നു പോയി, കുഴപ്പമൊന്നുമില്ലാതെ. അതിനാൽ തന്നെ കൊലപാതകമോ എന്ത് തന്നെയായാലും അതിന്റെ ഒരു ക്രൂരത കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ ചില സമയങ്ങളിൽ ആ ക്രൂരത വർക്ക് ചെയ്താലേ ആ എഫെക്റ്റ് ഓടിയൻസിലേക്ക് കിട്ടുകയുള്ളു.

നേര്, Photo: YouTube/ Screengrab

ഇപ്പോഴത്തെ സിനിമകളിലെ വയലൻസ് എനിക്ക് ഒരു രീതിയിലും ഉൾകൊള്ളാൻ കഴിയുന്നില്ല. എല്ലാ വൈലെൻസ് സിനിമകളും എനിക്കങ്ങനെ കാണാൻ പറ്റില്ല. അടുത്തിറങ്ങിയ ഒരു സിനിമ ഞാൻ കാണാനിരുന്നതായിരുന്നു എന്നാൽ അതിലെ ചില സീനുകൾ കണ്ടപ്പോൾ ഞാനത് കാണുന്നില്ല എന്ന് പറഞ്ഞു. ഒ.ടി.ടി വരുകയാണെങ്കിൽ സ്പീഡിൽ അടിച്ച വിടാമല്ലോ തിയേറ്ററിൽ ആണെങ്കിൽ ഞാൻ കണ്ണടച്ച് ഇരിക്കേണ്ടി വരും,’ ജീത്തു ജോസഫ് പറഞ്ഞു

അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഈ വർഷം തിയേറ്ററുകളിലെത്തുന്ന ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ദൃശ്യം 3. മെയ് 21 മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.

Content Highlight: Jeethu Joseph says the most tense scene he shot was the rape scene in Neru movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.