എല്ലാ തരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ തയ്യാറാകുന്ന നടനാണ് ആസിഫ് അലിയെന്ന് ജീത്തു ജോസഫ്. ആസിഫ് അലിയുടെ ഏറ്റവും വലിയ ക്വാളിറ്റി അതാണെന്നും അദ്ദേഹം പറഞ്ഞു. ഉയരെ എന്ന ചിത്രത്തില്‍ ആസിഫ് ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് അവതരിപ്പിച്ചതെന്നും ഒരു ആര്‍ട്ടിസ്റ്റ് അങ്ങനെയായിരിക്കണമെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പല ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ചെല്ലുമ്പോഴും അവര്‍ക്ക് സിനിമയില്‍ ഫൈറ്റോ മറ്റോ വേണം. ഈയടുത്ത് ഒരു ആക്ടര്‍ ഞാനുമായിട്ട് ഒരു സിനിമ കമ്മിറ്റ് ചെയ്തു. കമ്മിറ്റ് ചെയ്ത് മൂന്നോ നാലോ മാസത്തിന് ശേഷം എന്നോട് വന്ന് പറഞ്ഞു ‘ കുറച്ച്കൂടി ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന്. സിനിമയുടെ കഥ നല്ലതാണ് എന്നാല്‍ കുറച്ചുകൂടി വലിയ സിനിമ ചെയ്യണം എന്ന്.
പക്ഷേ കഥ പറഞ്ഞ് ഓക്കെ പറഞ്ഞ് നാല് മാസത്തിന് ശേഷമാണ് അദ്ദേഹം ഇത് വന്ന് പറയുന്നത്. അതുപോലെ മറ്റൊരു ആക്ടറിന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു, എനിക്ക് ദൃശ്യം പോലൊരു ത്രില്ലറാണ് വേണ്ടതെന്ന്,’ ജീത്തു പറയുന്നു.
വരുന്ന കഥയ്ക്കുള്ളില്‍ ആ കഥാപാത്രത്തിന് എന്തെങ്കിലും റോളുണ്ടോ എന്ന് നോക്കുന്നതില്ല അവര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും എന്നാല്‍ ആസിഫ് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തനിക്ക് അതില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിലാണ് ആസിഫ് അലി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജീത്തു വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി, അപര്‍ണ ബാലാമുരളി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ മിറാഷ് ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തുവും ഒന്നിച്ച ചിത്രം കൂടിയാണ് മിറാഷ്. ശ്രീനിവാസന്‍ അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content highlight: Jeethu Joseph says that Asif Ali is an actor who is ready to play all kinds of characters