ദുരൂഹത ഉണര്‍ത്തി ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'കൂമന്റെ' മോഷന്‍ പോസ്റ്റര്‍
Film News
ദുരൂഹത ഉണര്‍ത്തി ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'കൂമന്റെ' മോഷന്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd February 2022, 2:45 pm

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂമന്‍ ദി നൈറ്റ് റൈഡര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഏറെ ദുരൂഹത ഉണര്‍ത്തുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഭയപ്പെടുത്തുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ നിലാവെളിച്ചത്തില്‍ ഒരാള്‍ ഓടുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. ഒരു മൂങ്ങയും പോസ്റ്ററിലുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. കെ. കൃഷ്ണ കുമാര്‍ തിരക്കഥയെഴുതിയ ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മിക്കുന്നത്.

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂമന്‍. രഞ്ജി പണിക്കര്‍, ബാബുരാജ് ഉള്‍പ്പടെയുള്ള വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഫെബ്രുവരി 20 മുതല്‍ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും. പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം. വരികള്‍ വിനായക് ശശികുമാര്‍. ആര്‍ട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനര്‍ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈന്‍ ഡിക്‌സണ്‍ പൊടുത്താസ്. എഡിറ്റര്‍ വി.എസ്. വിനായക്.


Content Highlight: JEETHU JOSEPH NEW MOVIE KOOMAN MOTION POSTER OUT