ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ നാലാം ഭാഗത്തെ കുറിച്ചുള്ള സംസാരം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിക്കഴിഞ്ഞെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ആദ്യം ഈ സിനിമയൊന്ന് തിയേറ്ററില്‍ എത്തട്ടെയെന്നായിരുന്നു അതിനോടുള്ള തന്റെ മറുപടിയെന്നും ജീത്തു പറഞ്ഞു. ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലെ എക്‌സ്‌ക്ലൂസിവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ജീത്തുജോസഫും ആന്റണി പെരുമ്പാവൂരും.

ഒരു സിനിമ നടത്തിയെടുക്കാന്‍ ആന്റണി പെരുമ്പാവൂര്‍ പ്രയോഗിക്കുന്ന ട്രിക്ക് എന്താണെന്ന ചോദ്യത്തിനായിരുന്നു ജീത്തുവിന്റെ മറുപടി.

ജീത്തു ജോസഫ്, ആശ ശരത്ത്, ആന്റണി പെരുമ്പാവൂര്‍ Photo: Aashirvad Cinemas

‘അങ്ങനെ പ്രത്യേകിച്ച് ട്രിക്ക് ഒന്നും ഇല്ല. സെക്കന്‍ഡ് പാര്‍ട്ട് ഷൂട്ട് ചെയ്ത് തീരുന്നതിനു മുന്‍പ് തന്നെ ആന്റണി എന്നോട് മൂന്നാം ഭാഗത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ എന്നോട് നാലാം ഭാഗത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ആദ്യം ഇതൊന്ന് റിലീസ് ചെയ്യട്ടെ എന്നാണ് ഞാന്‍ എപ്പോഴും പറയുന്നത്. എന്റെ അടുത്ത് വന്നിട്ട് ഇങ്ങനെ ഒരു സാധ്യതയുണ്ടോ, അങ്ങനെ സാധ്യതയുണ്ടോ എന്നൊക്കെ പറയും.

അപ്പോഴും എന്നോട് സാധ്യത ഉണ്ടെങ്കില്‍ ചെയ്താല്‍ മതി. അങ്ങനെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടെ മതി കേട്ടോ എന്നാണ് പറയുക. അത്തരത്തില്‍ ഒരു മോട്ടിവേഷന്‍ ഇങ്ങനെ തന്നുകൊണ്ടിരിക്കും,’ ു ജീത്തു ജോസഫ് പറഞ്ഞു.

മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആശ ശരത്ത്, ആന്റണി പെരുമ്പാവൂര്‍, മീനn വീണ നന്ദകുമാര്‍ Photo: Aashirvad Cinemas

എപ്പോഴും ഞങ്ങള്‍ക്ക് ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ് ജിത്തുവെന്നായിരുന്നു ഇതിനോടുള്ള ആന്റണിയുടെ മറുപടി.

അപ്പോള്‍ നമ്മള്‍ എപ്പോഴും പറയും, എവിടെ വച്ച് കണ്ടാലും പറയും, നല്ലൊരു സബ്ജക്റ്റ് ഉണ്ടാകുമ്പോള്‍ ചെയ്യണമെന്ന്. അണ്ണന്‍ അതിന്റെ പുറകില്‍ തന്നെയാണെന്ന് പറയും. അങ്ങനെ ഒരു സ്‌ക്രിപ്റ്റ് ശരിയാകുമ്പോള്‍ അത് പറയും. പിന്നെ ലാല്‍ സാറിനോട് സംസാരിക്കുന്നു അങ്ങനെയാണ് എല്ലാ സിനിമയും ഉണ്ടായിരിക്കുന്നത്,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മെയ് 21നാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെയാണ് ജോര്‍ജു കുട്ടിയേയും കുടുംബത്തേയും കാണാനായി കാത്തിരിക്കുന്നത്. ഇത്തവണ ജോര്‍ജുകുട്ടിയെ തേടിയെത്തുന്ന ആ പുതിയ വെല്ലുവിളി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഒപ്പം ജീത്തു ഒളിപ്പിച്ചുവെക്കുന്ന ക്ലൈമാക്‌സ് ട്വിസ്റ്റ് എന്താണെന്നും….

Content Highlight: Jeethu Joseph about  Drishyam 4 and Antony Perumbavoor