ജീപ്പ് കോംപസിന്റെ പെട്രോള്‍നിര വരുന്നു
Jeep
ജീപ്പ് കോംപസിന്റെ പെട്രോള്‍നിര വരുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 16th January 2019, 10:44 pm

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എസ്.യു.വികളിലെ താരമായി മാറിയ ജീപ്പ് കോംപസിന്റെ പെട്രോള്‍നിര വരുന്നു. മുമ്പ് ഡീസല്‍ മോഡല്‍ മാത്രമെത്തിയിരുന്ന കോംപസ് ലോങ്ങിറ്റിയൂഡ് വേരിയന്റിന്റെ പെട്രോള്‍ മോഡല്‍ ജീപ്പ് പുറത്തിറക്കി.

കോംപസിന്റെ അടിസ്ഥാന മോഡലായ സ്പോര്‍ട്ട്, ലിമിറ്റഡ്, ലിമിറ്റഡ്(ഒ), ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളിലായിരുന്നു മുമ്പ് പെട്രോള്‍ മോഡല്‍ എത്തിയിരുന്നത്. 18.90 ലക്ഷം രൂപയാണ് പെട്രോള്‍ ലോങ്ങിറ്റിയൂഡിന്റെ എക്സ്ഷോറും വില.1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനാണ് ലോങ്ങിറ്റിയൂഡിലുള്ളത്. ഇത് 163 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്.

17 ഇഞ്ച് അലോയി വീലുകള്‍, റൂഫ് റെയില്‍, ഹാലജന്‍ പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, മുന്നിലും പിന്നിലും ഫോഗ് ലാമ്പ്, പവര്‍ ഫോള്‍ഡിങ് മിറര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ലോങ്ങിറ്റിയൂടിലുള്ള ഫീച്ചറുകള്‍.

ഡുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡിസ്‌ക് ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ലെതര്‍ സീറ്റും സ്റ്റീയറിങ്ങും, ഡുവല്‍ ടോണ്‍ എക്സ്റ്റീരിയറും ഈ വേരിയന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.