ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ വിപണിയില്‍
Jeep
ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ വിപണിയില്‍
ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 11:29 pm

ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തി. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോമ്പസ് ബ്ലാക് പാക്ക് എഡിഷന്റെ വില 20.59 ലക്ഷം രൂപയാണ്.

കറുത്തുതിളങ്ങുന്ന മിററുകളും അലോയ് വീലുകളും ബ്ലാക് പാക്ക് എഡിഷനില്‍ പുറംമോടിയില്‍ ശ്രദ്ധക്ഷണിച്ചിരുത്തും. ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും.


സ്റ്റീയറിംഗ് വീലിലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും ക്രോം അലങ്കാരം കൊണ്ടുവന്നിട്ടുണ്ട്. സെന്റര്‍ കണ്‍സോളിലും ഡോര്‍ ഘടനകളിലും ക്രോം അലങ്കാരം ഒരുങ്ങുന്നുണ്ട്. ഡിസൈന്‍ മാറ്റങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ മറ്റു കാര്യമായ വിശേഷങ്ങളൊന്നും ബ്ലാക് പാക്ക് എഡിഷന്‍ കോമ്പസിനില്ല.

നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.