മഞ്ജു വാര്യരെ പറ്റി സംസാരിക്കുകയാണ് നടി ജീജ സുരേന്ദ്രന്‍. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അനുഭവിച്ച ആളാണ് മഞ്ജുവെന്നും അവരെ കണ്ടുപഠിക്കണമെന്നും ജീജ പറഞ്ഞു. മഞ്ജുവിനെ കണ്ടാല്‍ പഴയ സംഭവങ്ങളൊന്നും ചിന്തിക്കുക പോലുമില്ലെന്നും അവരുടെ വായില്‍ നിന്നും യൂട്യൂബ് ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ ഇന്നുവരെ ഒന്നും കിട്ടിയിട്ടില്ല എന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീജ പറഞ്ഞു.
‘മഞ്ജുവിന്റെ ഫാമിലി ലൈഫില്‍ എന്തൊക്കെ അനുഭവിച്ചു. ആ കുട്ടിയുടെ നക്ഷത്രത്തില്‍ എന്തോ സംഭവിച്ചു. പക്ഷേ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനില്‍ മഞ്ജു വന്നുകഴിഞ്ഞാല്‍ എല്ലാവരോടും, ചെറിയ ആളോട് മുതല്‍ വലിയ ആളോട് വരെ എന്തൊരു സ്‌നേഹമാണ്. മഞ്ജുവിനെ കണ്ടുകഴിഞ്ഞാല്‍ ആ സംഭവം ചിന്തിക്കത്തുപോലുമില്ല. അതൊക്കെ പഴയ കഥ.
പക്ഷേ ഇന്ന് വരുന്ന മഞ്ജുവിനെ നോക്കൂ. മഞ്ജുവാണ് പെണ്ണ്. ഇങ്ങനെയൊക്കെ സംഭവിച്ച ഒരു പെണ്‍കുട്ടിയുടെ നാക്കില്‍ നിന്നും എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് യൂട്യൂബുകാര്‍ക്ക് കലക്കാന്‍ കിട്ടിയോ? അവളാണ് ഭാര്യ. അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാന്‍ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാന്‍ പറ്റാത്തവര്‍ ഹതഭാഗ്യരാണ്. പുരുഷന്മാരെയേ ഞാന്‍ പറയുകയുള്ളൂ. അവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ പറ്റാത്തവര്‍ ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ ഞാന്‍ പറയുകയുള്ളൂ,’ ജീജ പറഞ്ഞു.
ആയിഷയാണ് ഒടുവില്‍ പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ ചിത്രം. ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിലമ്പൂര്‍ ആയിഷയായാണ് മഞ്ജു എത്തിയത്. മലയാളത്തിലും അറബിയിലും ചിത്രം റിലീസ് ചെയ്തിരുന്നു.
അജിത്തിന്റെ നായികയായി തമിഴ് ചിത്രം തുനിവിലും താരം എത്തിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം വാണിജ്യ വിജയത്തോടൊപ്പം പ്രേക്ഷക പ്രശംസയും നേടിയിരുന്നു. സൗബിന്‍ ഷാഹിറുമൊത്ത് വരുന്ന വെള്ളരി പട്ടണം, കയറ്റം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.
Content Highlight: jeeja surendran about manju warrier