എഡിറ്റര്‍
എഡിറ്റര്‍
അങ്ങനെ അവര്‍ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുകളേ; ജെ.ഡി.യു വീണ്ടും എന്‍.ഡി.എ ക്യാമ്പില്‍
എഡിറ്റര്‍
Saturday 19th August 2017 3:18pm

പാറ്റ്‌ന: നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജെ.ഡി.യു വീണ്ടും എന്‍.ഡി.എയിലേക്ക്. പാറ്റ്‌നയില്‍ നടക്കുന്ന എന്‍.ഡി.എ ദേശിയപ്രതിനിതി സമ്മേളനത്തിലാണ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാര്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായത്.

നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നിതീഷിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജനതാദള്‍ യുവിന് ഒരു കേന്ദ്രമന്ത്രി ഒരു സഹമന്ത്രി സ്ഥാനം, നിതീഷിന് എന്‍.ഡി.എയുടെ കണ്‍വീനര്‍ പദവി എന്നീ സ്ഥാനങ്ങളാണ് ബീ.ജെ.പി വാഗ്ദാനം ചെയ്തത്.


Dont Miss ഒരവസരം കൂടി തരൂ, 2022ഓടെ എല്ലാം ശരിയാക്കിതരാം: വീണ്ടും മോഹനവാഗ്ദാനവുമായി ബി.ജെ.പി


കോണ്‍ഗ്രസും രാഷ്ട്രീയ ജനദാതളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേര്‍ന്ന് ബീഹാറില്‍ ഭരണം ആരംഭിച്ചു ദിവസങ്ങള്‍ക്കകമാണ് നിതീഷിന്റെ എന്‍.ഡി.എ പ്രവേശനം.

നേരത്തെ 2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയതില്‍ പ്രതിഷേധിച്ചായുന്നു ജെ.ഡി.യു എന്‍.ഡി.എയില്‍ നിന്ന് പുറത്ത്പോയത.്

ലാലുപ്രസാദ് യാദവുമായി സഖ്യമുണ്ടാക്കി ബീഹാര്‍ ഭരിച്ചെങ്കിലും പിന്നീട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു നിതീഷ്. അതേസമയം വിമത ജെ.ഡി.യുനേതാവ് ശരത്പവാര്‍ ജെ.ഡി.യു നേതാക്കളുടെ മറ്റൊരു യോഗം വിളിച്ചിട്ടുണ്ട്.

പവ്വാറിന് പുറമേ അലി അന്‍വര്‍ അന്‍സാരി. എംപി വിരേന്ദ്രകുമാര്‍ എന്നീ ജെ.ഡി.യു രാജ്യസഭാംഗങ്ങള്‍ നിതീഷിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു

Advertisement