അഭിനയിക്കാൻ അറിയുന്നവർക്ക് ബൊക്കെ കിട്ടും, അല്ലാത്തവർക്ക് റീത്തും; കമൽ സാർ നൽകിയ സമ്മാനത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്: ജയസൂര്യ
Entertainment news
അഭിനയിക്കാൻ അറിയുന്നവർക്ക് ബൊക്കെ കിട്ടും, അല്ലാത്തവർക്ക് റീത്തും; കമൽ സാർ നൽകിയ സമ്മാനത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്: ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th July 2022, 12:21 pm

സിനിമ കരിയറിന്റെ തുടക്കകാലത്ത് കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച ആളാണ് ജയസൂര്യ. വസൂൽ രാജ എം.ബി.ബി.എസ്, ഫോർ ഫ്രണ്ട്സ് എന്നീ സിനിമകളിലാണ് അവർ ഒന്നിച്ചഭിനയിച്ചത്.

 

കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിനെ കുറിച്ചും മനസ്സിനക്കരെ സിനിമ കണ്ട് അദ്ദേഹം ഇന്നസെന്റിന് ബൊക്കെ അയച്ചു കൊടുത്തതിനെ കുറിച്ചും പറയുകയാണ് ജയസൂര്യ. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

‘ഞാനും വൈഫും നടക്കാനിറങ്ങിയപ്പോൾ ഒരു മാഗസിൻ വാങ്ങിച്ച് മറിച്ചു നോക്കുമ്പോൾ അതിന്റെ ലാസ്റ്റ് പേജിൽ ധനുഷ് കമൽ ഹാസനൊപ്പം അഭിനയിക്കുന്നു എന്നൊരു വാർത്ത കണ്ടു. അന്നേരം ഞാൻ വൈഫിനോട് പറഞ്ഞു പയ്യൻ അഭിനയിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ അപ്പോഴേക്കും കമൽ സാറിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയെന്ന്.

രണ്ട് ദിവസം കഴിഞ്ഞു എനിക്ക് ഒരു കോൾ വന്നു. കമൽ സാറിന്റെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞു. ഒരു കാരക്ടർ ചെയ്യാനുണ്ട്, മറ്റന്നാൾ വരാൻ പറ്റുമോ എന്ന്‌ ചോദിച്ചു. പിന്നെന്താ ഞാൻ വരാലോ എന്ന്‌ പറഞ്ഞു. അങ്ങനെ കമൽ സാറിനെ നേരിട്ട് കാണുന്നു, അഭിനയിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റുക എന്ന്‌ പറഞ്ഞാൽ അതൊരു ഭയങ്കര സംഭവമല്ലേ… അതിന് ശേഷം ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലും അഭിനയിക്കാൻ പറ്റി. അദ്ദേഹം മലയാളം ആക്‌ടേഴ്‌സിനെ ബഹുമാനിക്കുന്ന രീതി നല്ലതാണ്.

കമൽ സാർ മനസ്സിനക്കരെ കണ്ടിട്ട് ഇന്നസെന്റേട്ടന് ബൊക്കെ അയച്ച് കൊടുത്തിട്ടുണ്ട്. ഇതറിഞ്ഞ ഞാൻ ഇന്നസെന്റേട്ടനെ വിളിച്ചു നോക്കി. ആ അത് അങ്ങനെയൊക്കെ ആണ്, അഭിനയിക്കാൻ അറിയുന്നവർക്ക് ബൊക്കെ കിട്ടും. അല്ലാത്തവർക്ക് റീത്തും. മൂപ്പര് തമാശ രീതിയിലാണ് സംസാരിച്ചത്. ഞാൻ പറഞ്ഞു ആ ഓക്കെ വെച്ചോ…അറിയാതെ വിളിച്ചതായെന്ന് (ചിരിക്കുന്നു ). ഒന്ന് ആലോചിച്ചു നോക്കൂ, ഒരു സിനിമ കണ്ടിട്ട് നമ്മൾ വിളിക്കാൻ പോലും മടിക്കുന്ന സ്ഥലത്ത് അദ്ദേഹം ബൊക്കെ അയച്ചുകൊടുത്തിട്ടുണ്ട്. എന്തൊരു വലിയ സംഭവമാണത്,’ ജയസൂര്യ പറഞ്ഞു.

Content Highlight: Jayasurya says that Kamal Hassan send a flower bouquet to innocent after watching manasinakare movie