ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Flood
‘പറ്റിയാല്‍ ഒന്ന് എത്തിക്കണേ….’; ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പങ്കുവെച്ച് ജയസൂര്യ
ന്യൂസ് ഡെസ്‌ക്
Sunday 19th August 2018 10:55am

കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ ജയസൂര്യ. പറ്റിയാല്‍ ഒന്ന് എത്തിക്കണേ എന്ന കുറിപ്പോടെയാണ് മുപ്പതോളം അവശ്യസാധങ്ങളുടെ പേരെഴുതിയ ലിസ്റ്റ് ജയസൂര്യ പുറത്തുവിട്ടത്.

തമ്മനത്തെ എം.പി.എം ഓഡിറ്റോറിയമാണ് കളക്ഷന്‍ പോയിന്റ്. ബന്ധപ്പെടാവുന്ന നമ്പറുകളും ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുന്നത് ഞങ്ങള്‍ക്ക് തരണമെന്നാണ് താരം ആവശ്യപ്പെടുന്നത്.

ബെഡ്ഷീറ്റ്, ലുങ്കി, കുട്ടികളുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടേയും പുരുഷന്‍മാരുടേയും അടിവസ്ത്രങ്ങള്‍, ബ്രഡ്, റസ്‌ക്, ബിസ്‌ക്കറ്റ്, നാപ്കിന്‍സ്, ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍, പേസ്റ്റ്, സോപ്പ് തുടങ്ങിയവ സാധനങ്ങളെല്ലാം ഇവിടേക്ക് ആവശ്യമുണ്ട്.


കേരളത്തിനൊപ്പം ഇപ്പോള്‍ നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകും: ഖുശ്ബു


പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ച് ഇന്നലെയും ജയസൂര്യ രംഗത്തെത്തിയിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ നിന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് ലൈവ്.

”രണ്ടായിരത്തോളം ആളുകളുണ്ട് ഇവിടെ. പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ട അടിവസ്ത്രങ്ങളുള്‍പ്പെടെ വേണം. ഇരുപത്തിനാല് മണിക്കൂറും ഞങ്ങളിവിടെ ഉണ്ടാകും,”- എന്നായിരുന്നു ജയസൂര്യയുടെ വാക്കുകള്‍.

സംസ്ഥാനത്ത് വലിയ രീതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ പറവൂര്‍ മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

Advertisement