എഡിറ്റര്‍
എഡിറ്റര്‍
അത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിലോ..; വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്നയാളെ രക്ഷിച്ച അനുഭവം പങ്കുവെച്ച് ജയസൂര്യ
എഡിറ്റര്‍
Tuesday 10th October 2017 10:39am

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രാമധ്യേ വാഹനമിടിച്ച് നടുറോട്ടില്‍ പരിക്കേറ്റു കിടക്കുന്ന ആളെ രക്ഷിച്ച് നടന്‍ ജയസൂര്യ. ആട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിന് സമീപത്തായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ആളെ രക്ഷിക്കാതെ വാക്തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന ചിലര്‍. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ജയസൂര്യ.


Dont Miss നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, അത് പറയൂ: അമിത്ഷായുടെ മകന്റെ കമ്പനി ലാഭത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി; വീഡിയോ


താന്‍ വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റെന്നും അബദ്ധം ആര്‍ക്കും സംഭവിക്കാമെന്നും എന്നാല്‍ സ്വന്തം വാഹനം ആരെയെങ്കിലും ഇടിച്ചാല്‍ നിര്‍ത്താകെ പോകരുതെന്നും ജയസൂര്യ പറയുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. അപകടം നടന്നാല്‍ തര്‍ക്കം പിന്നെയാം. ആ അപകടം സംഭവിച്ചയാള്‍ക്ക് വേണ്ടി ഉടനെ എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത് നമ്മുടെ തര്‍ക്കത്തേക്കാളൊക്കെ വലുതല്ലേ ഒരാളുടെ ജീവന്‍ എന്നും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിലോ…
ആടിന്റെ ലൊക്കേഷനിലേക്ക് ഇന്ന് വന്നു കൊണ്ടിരുന്നപ്പോ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിന് സമീപമെത്തിയപ്പോള്‍ ഒരു ആള്‍ കൂട്ടം.. ഡ്രൈവര്‍ പറഞ്ഞു ആക്‌സിഡന്റാണെന്ന് തോന്നണു ചേട്ടാന്ന്, ഞാന്‍ വണ്ടി ഒതുക്കാന്‍ പറഞ്ഞു. നോക്കുമ്പോള്‍ ഒരാള്‍ അവിടെ കമന്ന് ചോരയില്‍ കിടക്കുന്നു കുറച്ച് മാറി ആളുകള്‍ തമ്മില്‍ നല്ല തര്‍ക്കം, ഞാന്‍ ഓടിച്ചെന്ന് ആ കിടന്നിരുന്ന ആളെ എടുത്ത് പൊക്കി.. എന്റെ നെഞ്ചൊന്നാളി… പോയോ ദൈവമേ എന്ന് വിചാരിച്ചു.തിരിഞ്ഞ് നോക്കുമ്പോ അവിടെ അപ്പോഴും പൊരിഞ്ഞ തര്‍ക്കം. ഞാന്‍ വിളിച്ച് പറഞ്ഞു ചേട്ടാ… അതൊന്ന് നിര്‍ത്തീട്ട് ഇങ്ങോട്ട് വന്ന് ഇയാളെ ഒന്ന് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യ്.. കുറച്ച് പേര് ദേ ടാ.. ജയസൂര്യാ . എന്നും പറഞ്ഞ് ഓടി വന്നു. ആരുടെയെങ്കിലും കൈയ്യില് വെള്ളം ഉണ്ടോന്ന് ചോദിച്ചു ,ഒരു നല്ല മനുഷ്യന്‍ അയാളുടെ ബാഗില്‍ നിന്നും വെള്ളമെടുത്തു ..കുടിക്കാന്‍ കൊടുത്തു ,അദ്ദേഹം ഒന്ന് വാ പോലും തുറക്കുന്നില്ല. പെട്ടന്ന് ഒരു ഓട്ടോ വിളിക്കാന്‍ പറഞ്ഞു. സമയത്ത് തന്നെ ഒരു ഓട്ടോ കിട്ടി ഞാനും വെള്ളം തന്ന പയ്യനും കൂടി നേരെ ഇടപ്പളിയിലുള്ള MAJ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.. പോകും വഴി അദ്ദേഹം കണ്ണ് തുറന്നു. സമാധാനമായി.. ഹോസ്പിറ്റലില്‍ ചെന്നപ്പോ.. തനിയ്‌ക്കൊക്കെ ഒന്ന് പതുക്കെ പൊയ്ക്കൂടെടൊ ജയസൂര്യേ.. ഈ പാവങ്ങളൊയൊക്കെ ഇടിച്ചിട്ടട്ട് വേണോ എന്ന ഭാവം ആയിരുന്നു അവരുടെ മുഖത്ത്.. ഞാന്‍ പറഞ്ഞു ഇദ്ദേഹം ആരാണെന്നോ എന്താണെന്നോ എനിയ്ക്ക് അറിയില്ല വഴിയില്‍ ഏതോ ബൈക്കുകാരന്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയതാ.. എനിയക്ക് ഷൂട്ടുണ്ട് ഞാന്‍ ഇറങ്ങാണ് എന്ന് പറഞ്ഞപ്പോ … അവിടെ കിടന്ന് കൊണ്ട് അദ്ദേഹം എന്നെ നന്ദിയോടെ ഒന്ന് നോക്കി.. ആ നോട്ടം ഞാന്‍ ഒരിക്കലും മറക്കില്ല .. ഞാന്‍ വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റ് .. ‘അബദ്ധം ആര്‍ക്കും സംഭവിയ്ക്കാം .നമ്മുടെ വണ്ടി ആരെയെങ്കിലും ഒന്ന് ഇടിയക്കാണെങ്കില്‍ നമ്മള്‍ നിര്‍ത്താതെ പോയിക്കളയരുത് ..ഒന്ന് നിര്‍ത്തി അയാളെ ഒന്ന് ആശു പത്രിയില്‍ എത്തിക്കാനുള്ള മര്യാദ എങ്കിലും നമ്മള്‍ കാണിയ്ക്കണം, അതുപോലെ അപകടം നടന്നാല്‍ തര്‍ക്കം പിന്നെയാവാം ആ അപകടം സംഭവിച്ചയാള്‍ക്ക് വേണ്ടി ഉടനെ എന്തെങ്കിലും ചെയ്യണം ..നമ്മുടെ തര്‍ക്കത്തേക്കാളൊക്കെ വലുതല്ലേ ഒരാളുടെ ജീവന്‍ ‘

Advertisement