എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
വി.പി സത്യനായി ജയസൂര്യ; ‘ക്യാപ്റ്റന്റെ’ ക്യാരക്ടര്‍ ടീസര്‍ എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday 12th January 2018 7:00pm

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വി.പി സത്യന്റെ ജീവിതത്തെ ആധാരമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് വി.പി സത്യനെ അവതരിപ്പിക്കുന്നത്.

ആട് 2 വിന് ശേഷം ജയസൂര്യയുടെ അടുത്ത റിലീസാണ് ക്യാപ്റ്റന്‍. നീല കളര്‍ ആറാം നമ്പര്‍ ജഴ്‌സിയില്‍ മൈതാനത്തിലേക്ക് വി.പി സത്യനായി ജയസൂര്യ ഇറങ്ങുന്നതാണ് ക്യാരക്ടര്‍ ടീസറിലുള്ളത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആയിരുന്നു. ചിത്രത്തില്‍ വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും സിദ്ധിഖിന്റെ അസോസിയേറ്റുമായ പ്രജേഷ് സെന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ വി.പി. സത്യനെന്ന കളിക്കാരനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ്. ചിത്രത്തില്‍ തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ആണ് ഈണം പകരുന്നത്. നൂറോളം ഫുട്ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Advertisement