1980കളില്‍ മിമിക്രി കലാകാരനായി കരിയര്‍ ആരംഭിച്ച നടനാണ് ജയറാം. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
1980കളില്‍ മിമിക്രി കലാകാരനായി കരിയര്‍ ആരംഭിച്ച നടനാണ് ജയറാം. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ നല്‍കാന്‍ ജയറാമിന് സാധിച്ചു. സിനിമാ മേഖലയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ നടന്‍ ഇന്നസെന്റുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് ജയറാം.
താന്‍ ആദ്യമായി അഭിനയിച്ച അപരന്‍ സിനിമയില്‍ തനിക്കൊപ്പം ഇന്നസെന്റും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ ഒന്നിച്ച് അഭിനയിച്ച അവസാന സിനിമ മകള്‍ ആണെന്നും ജയറാം പറയുന്നു.
‘ഇക്കാലമത്രയും പല രൂപത്തിലും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും അമ്മാവനായുമൊക്കെ.
ഇന്നസെന്റേട്ടനുമായി മാനസികമായി വളരെയേറെ അടുപ്പമുണ്ടായിരുന്നു. എന്നെ അദ്ദേഹം സ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്. എന്റെ പ്രണയം ആദ്യം കണ്ടുപിടിച്ചത് ഇന്നസെന്റേട്ടനായിരുന്നു,’ ജയറാം പറഞ്ഞു.

ഇന്നസെന്റുമായുള്ള ബന്ധത്തില്‍ മലയാള സിനിമയിലെ മറ്റുപലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നും നടന്‍ പറയുന്നുണ്ട്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.
‘അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ മൂന്നാമതോ നാലാമതോ ആയി ഞാനുണ്ടായിരുന്നു. ഇന്നസെന്റേട്ടന്റെ മനസില്‍ എപ്പോഴും തമാശകളുണ്ടാവും. കാന്‍സര്‍ വന്ന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കുമ്പോഴും എനിക്ക് കോള്‍ വരുമായിരുന്നു.
ആദ്യത്തെ കോള്‍ സത്യന്‍ അന്തിക്കാടിനാവും പോവുക. കാലത്ത് ഒമ്പത് മണിയൊക്കെ ആവുമ്പോള്‍ എനിക്കുള്ള വിളിയും വരും. എന്താടാ അവിടെ, പ്രത്യേകിച്ച് എന്തെങ്കിലും ജോലിയുണ്ടോയെന്ന് ചോദിക്കും.
ഇല്ലെന്ന് പറയുമ്പോള്‍ ‘ഒരു നല്ല തമാശ കിട്ടിയിട്ടുണ്ട്, അത് നിന്നോട് പറയാനാണ് വിളിച്ചത്’ എന്ന് പറയും. ആ വേദനയ്ക്കിടയിലും അദ്ദേഹം നമ്മളെ ചിരിപ്പിച്ചു. അങ്ങനെയൊരു വ്യക്തിത്വത്തെ ഞാനിതുവരെ കണ്ടിട്ടില്ല,’ ജയറാം പറഞ്ഞു.
Content Highlight: Jayaram Talks About Innocent