കോഴിക്കോട്: ശ്രീനിവാസന്റെ മരണത്തില്‍ നടന്‍ ജയറാമിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. ശ്രീനിവാസന്റെ ഭൗതിക ശരീരം കാണുവാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ ജയറാം എത്താത്തതാണ് സോഷ്യല്‍ മീഡിയിയല്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുന്നത്.
ശ്രീനിവാസനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജയറാം എന്തുകൊണ്ട് അവസാനമായി ഒരു നോക്ക് കാണാനെത്തിയില്ല, ഷൂട്ടിങ്ങിന്റെ തിരക്കാണെങ്കില്‍ എന്തുകൊണ്ട് ഒരു വരി അനുസ്മരണ പോസ്‌റ്റെങ്കിലും സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചില്ല എന്നാണ് ഇവരുടെ ചോദ്യം. ഷൂട്ടിങ് തിരക്കുകള്‍ കാരാണമാണ് ജയറാം ശ്രീനിവാസനെ കാണാനെത്താതെന്നാണ് റിപ്പോര്‍ട്ട്.
‘ഇത്രയും തിരക്കുള്ള നടനാണോ ജയറാം?, കേരളത്തിന് പുറത്ത് നിന്നുള്ള താരങ്ങള്‍ പോലും ഇവിടെയെത്തി അവസാനമായി ഒരു നോക്ക് കണ്ടു, തിരിക്കുകളാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരു വരിയെങ്കിലും കുറിക്കാമായിരുന്നില്ലേ, ജയറാം, നിങ്ങളൊരിക്കലും വന്ന വഴി മറക്കരുത്,’ തുടങ്ങിയ വിമര്‍ശനങ്ങളാണ് ജയറാമിനെതരെ ഉയരുന്നത്.
ജയറാമിനെ പിന്തുണച്ചും പോസ്റ്റുകളും ചര്‍ച്ചകളും ഉയരുന്നുണ്ട്. മദ്രാസില്‍ ഷൂട്ടിങ് നിര്‍ത്തിപ്പോകാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ടാണ് പോകാതിരുന്നതെന്നും കാര്യമറിയാതെ ജയറമിനെ കുറ്റപ്പെടുത്തരുതെന്നുമാണ് ഇവര്‍ പറയുന്നത്. ജയറാമിന്റെ സാഹചര്യം കൂടി മനസിലാക്കിയ ശേഷം മാത്രം വിമര്‍ശിക്കണമെന്ന് പറയുന്നവരുമുണ്ട്.
ഡിസംബര്‍ 20നാണ് ശ്രിനിവാസന്‍ മരണപ്പെട്ടത്. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിയുരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു.
മലയാള സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, രണ്‍ജി പണിക്കര്‍, അഖില്‍ സത്യന്‍, നടന്മാരായ നിവിന്‍ പോളി,മുകേഷ്, ടിനി ടോം,സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രിയടക്കം അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ചിതയില്‍ കടലാസും പേനയും അര്‍പ്പിച്ചാണ് ശ്രീനിവാസന്റെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാട് യാത്രാമൊഴി നല്‍കിയത്.
Content Highlight: Jayaram’s absence from Srinivasan’s death sparks criticism