പാട്ടുപാടുന്ന സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം; വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു ഷോയില്‍ പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ അനുകരിച്ച് എത്തിയിരിക്കുകയാണ് ജയറാം.
അങ്ങു വൈകുണ്ഡപുരത്ത് എന്ന തെലുങ്ക് ചിത്രത്തിലെ ഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചിരുന്നത്. ‘സാമജവരഗമനാ’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ഇത്. സ്റ്റേജില്‍ ഇത് പാടുന്ന സുരേഷ് ഗോപിയെയാണ് ജയറാം അനുകരിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളും നാലായിരത്തോളം കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോ കണ്ട് കമന്റുമായി സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിയുടെ സ്‌മൈലികളാണ് അദ്ദേഹം കമന്റ് ആയി ഇട്ടിരിക്കുന്നത്.
അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലര്‍ ആണ് ജയറാമിന്റെ പുതിയ മലയാള ചിത്രം. അഞ്ചാം പാതിര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇതരഭാഷകളില്‍ നിരവധി വലിയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് തിയേറ്ററുകളില്‍ എത്തിയിരുന്നു. ഇനിയുമേറെ ചിത്രങ്ങള്‍ ആ നിരയില്‍ വരാനിരിക്കുന്നുമുണ്ട്. ഒറ്റക്കൊമ്പന്‍, ഗരുഡന്‍, ഹൈവേ 2 തുടങ്ങി ഒട്ടേറെ പ്രോജക്റ്റുകളാണ് സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്നത്.
Content Highlight: Jayaram imitate suresh gopi’s music video is now viral on social media