ജോണിവാക്കറിന് രണ്ടാംഭാഗവുമായി ജയരാജ് ?; നായകനായി കുട്ടപ്പായി; ഒഴിഞ്ഞുമാറി ദുല്‍ഖര്‍ !
Malayalam Cinema
ജോണിവാക്കറിന് രണ്ടാംഭാഗവുമായി ജയരാജ് ?; നായകനായി കുട്ടപ്പായി; ഒഴിഞ്ഞുമാറി ദുല്‍ഖര്‍ !
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2019, 12:07 pm

കൊച്ചി: വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളസിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി- ജയരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ജോണിവാക്കര്‍.

1993 ലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ഇന്നും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജൂനിയര്‍ ജോണിവാക്കറില്‍ മമ്മൂട്ടിയുടെ സഹായിയായിരുന്ന കുട്ടപ്പായിയെ ആണ് നായകനാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ കഥയുമായി നടന്‍ ദുല്‍ഖറിനെ സമീപിച്ചെങ്കിലും താരം ഒഴിഞ്ഞുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുത്. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദുല്‍ഖറല്ലെങ്കില്‍ കുട്ടപ്പായി ആയി ആരാണ് വരുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

jayaraj plan Johnnie walker Sequel dulqer salaman mammootty kuttapayi