എഡിറ്റര്‍
എഡിറ്റര്‍
പിണറായി സര്‍ക്കാരിന്റെത് മികച്ച ഭരണമെന്ന് ജയപ്രദ
എഡിറ്റര്‍
Monday 11th September 2017 8:02am

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് നടിയും മുന്‍ എം.പിയുമായ ജയപ്രദ. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.

കേരളത്തില്‍ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുണ്ടെന്നും മമതാ ബാനര്‍ജിയെപ്പോലെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരല്ല ഇവിടെയുള്ള നേതാക്കളെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

‘ആന്ധ്രയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ദീര്‍ഘവീക്ഷണമുള്ള നേതാക്കളാണുള്ളത്. പെട്ടെന്നാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല.’


Also Read: വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍


ഭാവിയില്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ലെന്നും ജയപ്രദ വ്യക്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും സാവധാനം തീരുമാനത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.

എന്‍.ടി രാമറാവുവിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തെലുഗു ദേശം പാര്‍ട്ടിയിലൂടെ 1996 ലാണ് ജയപ്രദ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പിന്നീട് സമാജ് വാദി പാര്‍ട്ടിയിലെത്തി.

Advertisement