എഡിറ്റര്‍
എഡിറ്റര്‍
പുലിമുരുകനെ കടത്തിവെട്ടുമോ ജയംരവിയുടെ ‘വനമകന്‍’? കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 30th March 2017 11:43am

ജയംരവിയുടെ പുതിയ ചിത്രം ‘വനമക’ന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ കാട് പശ്ചാത്തലമായാണ് ചിത്രം ഒരുങ്ങുന്നത്. ടാര്‍സന്‍ ലുക്കിലാണ് ചിത്രത്തില്‍ ജയംരവി എത്തുന്നത്.

എ.എല്‍ വിജയ് ആണ് ഈ ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ജയംരവിയെ കൂടാതെ സയ്യേഷാ സൈഗാല്‍, ലരുണ്‍, തമ്പി രാമയ്യ, സാം പോള്‍, പ്രകാശ് രാജ്, വേല രാമമൂര്‍ത്തി, സഞ്ജയ് ഭാരതി, രമ്യ സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.


Don’t Miss: ഒടുവില്‍ കളം മാറ്റം! യു.പി.എ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയാണ് ആധാറെന്ന് അരുണ്‍ ജെയ്റ്റ്‌ലി


ഹാരിസ് ജയരാജ് സംഗീതവും ആന്റണി ചിത്രസംയോജനവും കൈകാര്യം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം തിരു നിര്‍വ്വഹിക്കുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ട്രെയിലര്‍ കാണാം:

Advertisement