'സിനിമാക്കാരിയെ വെച്ച് രാഷ്ട്രീയം പഠിപ്പിക്കണോ ? ഇത് ആണുങ്ങളുടെ ലോകമാണ്'; ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ ട്രെയ്‌ലര്‍ പുറത്ത്
Entertainment news
'സിനിമാക്കാരിയെ വെച്ച് രാഷ്ട്രീയം പഠിപ്പിക്കണോ ? ഇത് ആണുങ്ങളുടെ ലോകമാണ്'; ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd March 2021, 1:51 pm

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന തലൈവിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

ഏപ്രില്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. ജയലളിതയുടെ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ ട്രെയ്‌ലറിലും കാണിക്കുന്നുണ്ട്.

ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

ആരാധകരുടെ ഇഷ്ടജോഡിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയവരായിരുന്നു ജയലളിതയും എം.ജി.ആറും. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 1965 മുതല്‍ 1973 കാലയളവില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇരുവരും നായികനായകന്മാരായി എത്തിയിരുന്നു.

പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ എം.ജി.ആറിന്റ വഴി തന്നെയാണ് ജയലളിതയും പിന്തുടര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jayalalitha  biopic  Thalaivi trailer release Kangana Ranaut A L Vijay