[]രാജേഷ് കണ്ണങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തക്കാളി. ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ കൃഷ് സത്താറാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. []

ശേഖര്‍ മേനോന്‍, ശരണ്യ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ സിദ്ധാര്‍ത്ഥായി കൃഷ് സത്താറും ബിജു കളത്തിലായി ശേഖര്‍ മേനോനും മഹാലക്ഷ്മിയായി ശരണ്യാ മോഹനും അഭിനയിക്കുന്നു.

എംകെആര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ഷജീര്‍ റാവുത്തര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഗാനരചന: രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ,സംഗീതം: ജാസി ഗിഫ്റ്റ്.

പ്രണയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു പ്രണയ സാക്ഷാത്ക്കാരത്തിനായുള്ള കാത്തിരിപ്പിനിടയില്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുകയാണ് “തക്കാളി.