സീരിയല്‍ ലെവല്‍ സെന്റി; ഒ.ടി.ടി റിലീസിന് പിന്നാലെ ജവാന് വിമര്‍ശനം
Film News
സീരിയല്‍ ലെവല്‍ സെന്റി; ഒ.ടി.ടി റിലീസിന് പിന്നാലെ ജവാന് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th November 2023, 9:29 am

ഷാരൂഖ് ഖാന്‍- അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങിയ ജവാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം.

ജവാന്‍ ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ സീരിയല്‍ ലെവല്‍ സെന്റിമെന്റ്‌സാണെന്നും ആവശ്യമില്ലാത്തിടത്തൊക്കെ അച്ഛന്‍ ഷാരൂഖും മകന്‍ ഷാരൂഖും കരയുകയാണെന്നും ട്രോളന്മാര്‍ പറയുന്നു.

ചിത്രത്തിന്റെ ഭൂരിഭാഗവും മറ്റ് ചിത്രങ്ങളുടെ കോപ്പിയാണെന്നും തന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ അറ്റ്‌ലി ആവര്‍ത്തികയാണെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തി. വിജയ് സേതുപതിയുടെ വിഗ്ഗിനെതിരെയും വലിയ ട്രോളുകളാണ് ഉയരുന്നത്.

സമ്മിശ്ര പ്രതികരണത്തിനിടയിലും കളക്ഷനില്‍ വലിയ കുതിപ്പാണ് ജവാന്‍ നടത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 1132 കോടിയാണ് ചിത്രം നേടിയത്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചത്. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഹര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

Content Highlight: Jawaan movie is being criticized after OTT release