കങ്കണ റണാവത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണം; കോടതിയെ സമീപിച്ച് ജാവേദ് അക്തര്‍
Movie Day
കങ്കണ റണാവത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണം; കോടതിയെ സമീപിച്ച് ജാവേദ് അക്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 8:42 pm

ബെംഗളൂരു: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടണമെന്നാവശ്യപ്പെട്ട് ഗാനരചയിതാവ് ജാവേദ് അക്തര്‍. കഴിഞ്ഞ വര്‍ഷം കങ്കണക്കെതിരെ ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

നവംബര്‍ 15 ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കങ്കണ ഹാജരായിരുന്നില്ല. അതേസമയം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി (സി.എം.എം) പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു കങ്കണ.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജകുന്നില്ല. എന്നാല്‍ അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പരിശോധിച്ചാല്‍ വിവിധ സിനിമകളുടെ ഷൂട്ടിങ്ങിലാണെന്ന് മനസിലാകുമെന്ന് ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ ജയ് ഭരദ്വാജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ പ്രിന്റുകളും ഭരദ്വാജ് ഹാജരാക്കി.

സി.എം.എം കോടതി ഉത്തരവിനെതിരെ കങ്കണ അപ്പീല്‍ നല്‍കിയിട്ടില്ലെന്നതും ഭരദ്വാജ് ചൂണ്ടിക്കാട്ടി. തനിക്ക് അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വിശ്വാസമില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടു കങ്കണ സി.എം.എം കോടതിയെ സമീപിച്ചിരുന്നു.

2020 നവംബര്‍ 3 നാണ് കങ്കണ റാവത്തിനെതിരെ ഭരദ്വാജ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നായിരുന്നു പരാതി. ഭരദ്വാജിന്റെ അപേക്ഷയെ കങ്കണയുടെ അഭിഭാഷകന്‍ എതിര്‍ത്തതിനാല്‍ കേസ് നീട്ടിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: javed-akhtar-wants-non-bailable-warrant-issued-against-kangana-ranaut-in-defamation-case