മുംബൈ: ബോളിവുഡ് ചിത്രം ഥപടിനെ പ്രശംസിച്ച് തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. ചിത്രം ഏറെ സാമൂഹിക പ്രസക്തിയേറിയതാണെന്നും മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ജാവേദ് അക്തര്‍ അഭിനന്ദിച്ചു. ജാവേദിന്റെ ട്വീറ്റിന് പിന്നാലെ ചിത്രത്തിലെ നായിക തപ്‌സി പന്നു നന്ദിയും പറഞ്ഞു. ഏറ്റവും നല്ല അഭിനന്ദനമാണിതെന്നാണ് തപ്‌സി മറുപടി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തപ്‌സി പന്നു നായികയായി അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപട് ഫെബ്രുവരി 28 നാണ് തിയ്യറ്ററുകളിലെത്തിയത്.
ഭര്‍ത്താവ് മുഖത്തിടിച്ചതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന അമൃത എന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

