ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മാര്‍ക്വി ഇവന്റിന് മൊത്തം 20 ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇന്ത്യയും തങ്ങളുടെ പീക്ക് പവറിലാണ് ലോകകപ്പിനെ നേരിടാനൊരുങ്ങുന്നത്. ടൂര്‍ണമെന്റിനോട് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പിലേക്ക് കാലുകുത്താനിരിക്കുന്നത്.
കിരീടം നിലനിര്‍ത്താന്‍ ഇത്തവണ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മാത്രമല്ല ഇന്ത്യയുടെ അഗ്രസീവ് പ്ലെയിങ് ഡോമിനേഷന്‍ മറ്റ് ടീമുകള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പര ടി-20 പരമ്പരയില്‍ വിജയിച്ച ടീം ഇന്ത്യ – Photo: BCCI/x.com
അഭിഷേക് ശര്‍മയുള്‍പ്പെടുന്ന സ്‌ട്രോങ്ങസ്റ്റ് ഓപ്പണിങ്ങും ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമൊക്കെയുള്ള മിഡില്‍ ഓര്‍ഡറും ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് അറ്റാക്കും ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് ഭയപ്പെടാനുള്ള എല്ലാ എലമെന്റുകളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് പറയാം.
എന്നിരുന്നാലും മറ്റ് ടീമുകള്‍ കുറച്ചധികം ഭയക്കുന്ന ഒരേയൊരു പേര് ജസ്പ്രീത് ബുംറയുടേത് തന്നെയാണ്. ടി-20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ലോകകപ്പില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റ് ഉള്ള ഒന്നാം നമ്പര്‍ താരമാണ് ജസ്പ്രീത് ബുംറ (മിനിമം 50 ഓവര്‍). ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ 410 പന്തുകള്‍ എറിഞ്ഞ ബുംറ 5.44 എന്ന കിടിലന്‍ എക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്.
ജസ്പ്രീത് ബുംറ ലോകകപ്പ് ട്രോഫിയുമായി, Photo: BCCI
റണ്‍സ് വിട്ടുകൊടുക്കാന്‍ ഏറെ പിശുക്കുള്ള ബുംറ തന്റെ സ്പീഡ് അറ്റാക്കിങ് കരുത്തുകൊണ്ട് ചില്ലറ ഭയമല്ല ക്രീസുലുള്ളവന്റെ നെഞ്ചില്‍ നിറയ്ക്കുന്നത്. അതേസമയം നിലവില്‍ ലോകകപ്പില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ടാമത്തെ താരം വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ബൗളര്‍ സാമുവല്‍ ബദ്രിയാണ്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബൗളിങ് എക്കോണമി റേറ്റ് ഉള്ള താരം, എക്കോണമി എന്ന ക്രമത്തില്‍
ഇത്തവണ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് തന്നെ ലോകകപ്പ് സാക്ഷ്യം വഹിക്കുമെന്നത് ഉറപ്പാണ്. കിരീട പോരാട്ടത്തിനായി ടീമുകള്‍ കച്ചമുറുക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Jasprit Bumrah has the best bowling economy rate in the history of the T20 World Cup