'കേരള പൊലീസിനോട് സഹകരിക്കണം, ഒരു പത്തു മിനിറ്റിന്റെ കാര്യമേ ഉള്ളൂ.., അല്ല അഞ്ചു മിനിറ്റ് മതി'...വീഡിയോ
Mollywood
'കേരള പൊലീസിനോട് സഹകരിക്കണം, ഒരു പത്തു മിനിറ്റിന്റെ കാര്യമേ ഉള്ളൂ.., അല്ല അഞ്ചു മിനിറ്റ് മതി'...വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2019, 7:25 pm

അടി കപ്യാരെ കൂട്ടമണി, മങ്കി പെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് പുതിയ ചിത്രവുമായി എത്തുകയാണ്.

ജനമൈത്രി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. സിനിമയിലെ രസകരങ്ങളായ ചില സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയ്ലര്‍ സസ്പെന്‍സ് തരുന്നുണ്ട്.

ജോണ്‍ മന്ത്രിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സാബുമോന്‍, വിജയ് ബാബു, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്ക് മനു മഞ്ജിത്ത് വരികളെഴുതുന്നു. സംഗീതം ഷാന്‍ റഹ്മാന്‍.