ജന നായകന് വീണ്ടും കുരുക്ക്; റിലീസിന് അനുമതി നല്‍കിയ ഉത്തരവിന് സ്റ്റേ
Indian Cinema
ജന നായകന് വീണ്ടും കുരുക്ക്; റിലീസിന് അനുമതി നല്‍കിയ ഉത്തരവിന് സ്റ്റേ
ഐറിന്‍ മരിയ ആന്റണി
Friday, 9th January 2026, 6:25 pm

 

വിജയ് നായകനായെത്തുന്ന ജന നായകന്‍ വീണ്ടും റിലീസ് പ്രതിസന്ധിയില്‍. പ്രദര്‍ശനാനുമതി നല്‍കി കൊണ്ട് സിഗിള്‍ ബെഞ്ച് ഇന്ന് രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.

ജന നായകന്‍ / trailer shot/ youtube.com

സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടി കാണിച്ചായിരുന്നു ജന നായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ചിത്രത്തില്‍ ആവശ്യപ്പെട്ടതിലധികം മാറ്റങ്ങള്‍ വരുത്തണമെന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശവും കോടതി തള്ളി കളഞ്ഞിരുന്നു.

ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ സിഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. ജനുവരി 21നാണ് ഇനി ഹരജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കി.

അതേസമയം എന്തിനാണ് റിലീസീനായി ഇത്ര തിടുക്കമെന്നമെന്നാണ് കോടതി നിര്‍മാതാക്കളോട് ചോദിച്ചത്. റിലീസിനായി അനാവശ്യ തിടുക്കം കാണിക്കരുതെന്നും പ്രദര്‍ശനാനുമതിയില്ലാതെ എങ്ങനെ സിനിമ റിലീസ് ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.

Content Highlight: jana Nayakan  in trouble again; order granting permission for release stays

 

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.